Sunday, September 6, 2026

കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ് മരിച്ച നിലയില്‍

ദേശീയ പുരസ്കാര ജേതാവും കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ  നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. നാല് തവണ  മികച്ച കലാസംവിധായകനുള്ള ദേശീയ പുരസ്കാരവും മൂന്നു തവണ ഫിലിം ഫെയര്‍ അവാര്‍ഡും നേടിയ ഇദ്ദേഹം ഹിന്ദിയിലും മറാത്തിയിലുമായി നിരവധി സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇരുപതു വര്‍ഷത്തോളം നീണ്ടുനിന്ന കലാജീവിതത്തില്‍ ഹാം ദില്‍ കെ ചുകേ സനം, ദേവദാസ്, ലഗാന്‍, പ്രേം രത്തന്‍ ധന്‍ പായോ, ജോധാ അക്ബര്‍, തുടങ്ങിയവ അദ്ദേഹം കലാസംവിധാനം നിര്‍വ്വഹിച്ച ശ്രദ്ധേയ ചലച്ചിത്രങ്ങളാണ്. അശുതോഷ് ഗവാരിക്കര്‍, രാജ് കുമാര്‍ ഹിറാനി, സഞ്ജയ് ലീല, ഭന്‍സാലി തുടങ്ങിയവരുടെ സിനിമകളില്‍ പ്രവര്‍ത്തിച്ചു. മുംബൈ പ്രവര്‍ത്തിക്കുന്ന കര്‍ജാത്തിയിലെ അദ്ദേഹത്തിന്‍റെ എന്‍ ഡി സ്റ്റുഡിയോയിലാണ് മൃതദേഹം കണ്ടെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

spot_img

Hot Topics

Related Articles

Also Read

രാജേഷ് മാധവനും ചിത്ര നായരും ഒന്നിക്കുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
രാജേഷ് മാധവനും ചിത്രനായരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെതാണ് തിരക്കഥയും സംവിധാനവും.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുച്ചു വരവിനൊരുങ്ങി പാർവതി; ‘പുതിയ പോസ്റ്ററുമായി ‘ഉള്ളൊഴുക്ക്’

0
രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നു. ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി പുരസ്കാരം മോഹൻലാലിന്

0
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം മോഹൻലാലിന് സമ്മാനിച്ചു. ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിന് ഈ അംഗീകാരം ലഭിച്ചത്. ചലച്ചിത്ര നിർമ്മാതാവും ജേസി ഫൌണ്ടേഷൻ ചെയർമാനുമായ ജെ കെ...

ഗൌതം വാസുദേവ്  മേനോൻ- മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

0
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം എന്നീ ടിക്കറ്റ്...

പുത്തൻ ട്രയിലറുമായി ‘നുണക്കുഴി’

0
ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴിയുടെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഓഗസ്ത് 15 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ട്രയിലർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. കെ ആർ...