Saturday, September 5, 2026

‘മമ്മൂട്ടിയോടൊപ്പം പേര് വന്നത് അവാര്‍ഡിനു തുല്യം-‘ കുഞ്ചാക്കോ ബോബന്‍

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ‘ന്ന താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ചതില്‍ സന്തോഷമെന്ന് കുഞ്ചാക്കോ ബോബന്‍. ‘സിനിമയെന്നത് ആഗ്രഹമേയല്ലാതിരുന്ന ഒരാളായിരുന്നു താന്‍. സിനിമയിലേക്ക് വരികയും പിന്നീട് ഇടവേള എടുക്കുകയും അതിനുശേഷം ആഗ്രഹിച്ചു സിനിമയിലേക്ക് വരികയും ചെയ്ത ആളാണ് ഞാന്‍. അവാര്‍ഡുകളും സിനിമയും സ്വപ്നത്തിലില്ലാതിരുന്ന ആ വ്യക്തി പിന്നീട് സിനിമകള്‍ മാത്രം സ്വപ്നങ്ങളിലുള്ള ഒരാളായി മാറുകയായിരുന്നു. ഒട്ടനവധി അവാര്‍ഡുകള്‍ ഈ സിനിമയ്ക്കു ലഭിക്കുന്നത് ചിത്രത്തിന്‍റെ സഹനിര്‍മാതാവ് കൂടിയായ തനിക്ക് സന്തോഷം നല്‍കുന്നതാണ്. മമ്മൂക്കയുടെ പേരിനൊപ്പം എന്ന് താന്‍ ഒരിക്കലും പറയില്ല. മമ്മൂക്കയുടെ പേരിനോട് ചേര്‍ന്ന് തന്‍റെ പേര് വന്നത്  തന്നെ അവാര്‍ഡ് കിട്ടിയതിന് തുല്യമാണ്” കുഞ്ചാക്കോ പറഞ്ഞു.

 ‘ന്ന താന്‍ കേസ് കൊട് ‘എന്ന ചിത്രത്തിലൂടെ ലഭിച്ചതു 7 പുരസ്കാരങ്ങളാണ്. മികച്ച തിരക്കഥ, മികച്ച സ്വഭാവ നടന്‍, പശ്ചാത്തല സംഗീതം, കലാസംവിധാനം, ശബ്ദ മിശ്രണം എന്നീ മേഖലകളിലും ചിത്രത്തിന് പുരസ്കാരം ലഭിച്ചു.

spot_img

Hot Topics

Related Articles

Also Read

ശ്രീകുമാർ പൊടിയന്റെ ആദ്യചിത്രം ‘മനസാ വാചാ’ തിയ്യേറ്ററുകളിലേക്ക്

0
ഒരു കള്ളന്റെ കഥയെ പ്രമേയമാക്കികൊണ്ട് കോമഡി താരം ശ്രീകുമാർ പൊടിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘മനസാ വാചാ’ മാർച്ച് എട്ടിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ആഷിക് അബൂ- ശ്യാം പുഷ്കരൻ ചിത്രം ‘റൈഫിൾ ക്ലബ്’ നാളെ മുതൽ തിയ്യേറ്ററുകളിൽ

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബ് നാളെ (ഡിസംബർ 19) മുതൽ തിയ്യേറ്ററുകളിൽ. ഒരു കുടുംബത്തിന്റെ തോക്കേന്തിയവരുടെ പാരമ്പര്യ കഥപറയുന്ന ചിത്രമാണിത്. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്,...

ഷൂട്ടിങ് ആരംഭിച്ച് ഷാജി കൈലാസ്- ജോജു ജോർജ്ജ് ചിത്രം ‘വരവ്’

0
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വരവ്’ ഷൂട്ടിംഗ് ആരംഭിച്ചു. ജോജു ജോർജ്ജാണ് ചിത്രത്തിൽ നായകനായി...

ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ട്; ‘തലവൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ ബിജു മേനോൻ- ആസിഫ് അലി കോംബോ ഇരുകൈകളും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. തലവനും നിരാശപ്പെടുത്തില്ല എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

പ്രേക്ഷക മനംകവര്‍ന്ന് ‘പ്രാവി’ലെ ‘ഒരു കാറ്റു പാതയില്‍’ റിലീസ്

0
ബി കെ ഹരിനാരായണന്‍റ വരികള്‍ക്ക് ബിജിപാല്‍ ഈണമിട്ട ‘ഒരു കാറ്റു പാതയില്‍’ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് യാമി സോനയും ആദര്‍ശ്  രാജയും ചേര്‍ന്നാണ്.