Friday, May 15, 2026

പദ്മഭൂഷൺ തിളക്കവുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി

കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര പട്ടികയിലാണ് മമ്മൂട്ടി ഇടംപിടിച്ചത്. 1998-ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു.

​അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ കരുത്തായി നിലകൊള്ളുന്ന മമ്മൂട്ടിക്ക് വൈകിയെത്തിയ അംഗീകാരമാണിതെന്ന് സിനിമാലോകം വിലയിരുത്തുന്നു. തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിലും തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം മൂന്ന് ദേശീയ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

മൂന്ന് തവണ തവണ മതിലുകൾ, പൊന്തൻമാട, ഡോ. ബാബാസാഹബ് അംബേദ്കർ എന്നീ ചിത്രങ്ങളിലൂടെ ​ദേശീയ പുരസ്‌കാരങ്ങൾ നേടി. കൂടാതെ മികച്ച നടനുള്ള ​സംസ്ഥാന പുരസ്‌കാരം ഒന്നിലധികം തവണ ലഭിച്ചിട്ടുണ്ട്. 1998-ലാണ് പദ്മശ്രീ പുരസ്‌കാരം ലഭിക്കുന്നത്.

​ന്യൂഡൽഹി, അമരം, ഒരു വടക്കൻ വീരഗാഥ തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മമ്മൂട്ടി, പുതിയ കാലത്തെ പരീക്ഷണ ചിത്രങ്ങളായ നൻപകൽ നേരത്ത് മയക്കം, ഭ്രമയുഗം, കള ങ്കാവൽ എന്നി ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി.

​കേരള മുഖ്യമന്ത്രിയുൾപ്പെടെയുള്ള പ്രമുഖർ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്മഭൂഷൺ മമ്മൂട്ടി എന്ന പ്രതിഭയ്ക്കുള്ള അർഹമായ അംഗീകാരമാണെന്ന് സഹപ്രവർത്തകരും ആരാധകരും ഒരേപോലെ അഭിപ്രായപ്പെട്ടു

spot_img

Hot Topics

Related Articles

Also Read

തെന്നിന്ത്യൻ താരം മീന കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ട്രയിലർ റിലീസ്

0
ജീവിതത്തിന്റെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസം പൂർത്തിയാക്കാനായി വർഷങ്ങൾക്ക് ശേഷം ക്യാംപസ്സിലെക്ക് തെന്നിന്ത്യൻ താരം മീന വിദ്യാർഥിനിയായി എത്തുന്ന  ചിത്രം ‘ആനന്ദപുരം ഡയറീസിലെ ടീസർ പുറത്തിറങ്ങി.

സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങൾ ‘തെക്ക് വടക്ക്’ ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്കി’ന്റെ ഏറ്റവും പുതിയ  ടീസർ പുറത്തിറങ്ങി.

അഭിനയകലയിലെ താരശോഭ; നടി വിജയലക്ഷ്മി അന്തരിച്ചു

0
നാടകരംഗത്തെ തട്ടകത്തിൽ അതുല്യ പ്രതിഭയായിരുന്ന നടി വിജയലക്ഷ്മി അന്തരിച്ചു. 83- വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലിരിക്കവെ ആയിരുന്നു അന്ത്യം. 1980- ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം വിജയലക്ഷ്മി നേടിയിട്ടുണ്ട്....

സൂപ്പർ സിന്ദഗി’യിൽ ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് & മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
വിന്റേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘സൂപ്പർ സിന്ദഗി’യുടെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രജിത്ത് രാജ് ഇ കെ ആറും വിന്റെഷും ചേർന്ന് തിരക്കഥ എഴുതുന്നു.

ഷൂട്ടിംഗ് ആരംഭിച്ച് ബേസിലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ‘നുണക്കുഴി’ ഉടൻ പ്രേക്ഷകരിലേക്ക്

0
നുണക്കുഴിയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കൂമൻ എന്ന ചിത്രത്തിന് ശേഷം കൃഷ്ണകുമാറും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നുണക്കുഴി.