Wednesday, July 22, 2026

തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘മുകള്‍പ്പരപ്പ്’; ടീസര്‍ റിലീസ് ചെയ്തു

സിബി പടിയറയുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങുന്ന ചിത്രം ‘മുകള്‍പ്പരപ്പി’ന്‍റെ ടീസര്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയിലൂടെ  റിലീസ് ചെയ്തു. മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മുകള്‍പ്പരപ്പ്. സുനില്‍ സൂര്യയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. നായികയായി അപര്‍ണ്ണ ജനാര്‍ദനന്‍ എത്തുന്നു. കണ്ണൂരിലെ ഒരു ഗ്രാമത്തിന്‍റെ പാരിസ്ഥിതിക പശ്ചാത്തലവും അന്തരീക്ഷവും അവിടത്തെ പാറഖനനവും ചാത്തുട്ടി പെരുവണ്ണാന്‍റെ ജീവിതവുമാണ് ചിത്രത്തില്‍ പ്രമേയം.

പ്രണയവും തമാശയും ചിത്രത്തിലൂടെ കടന്നു പോകുന്നു. നടന്‍ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രമാണ് മുകള്‍പ്പരപ്പ്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ ഗാനരചയിതാവും സഹരചയിതാവുമായ ജെ പി തവറൂലാണ് നിര്‍മ്മാതാവ്. ചിത്രം ആഗസ്തില്‍ റിലീസ് ആകുമെന്നാണ് സൂചന. ഊര്‍മിള ഉണ്ണി, ബിന്ദു കൃഷ്ണ, ശിവദാസ് മട്ടന്നൂര്‍, രാജിത മധു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി വേഷമിടുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും തെയ്യം കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജെ പി തവറൂലിന്‍റെ വരികള്‍ക്ക് പ്രമോദ് സാരംഗ്, ജോജി തോമസ് ഈണം പകരുന്നു. എഡിറ്റിങ് ലിന്‍സന്‍ റാഫേലും പശ്ചാത്തല സംഗീതം അലന്‍ വര്‍ഗീസും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖ്

0
അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിൽ നിന്നും 25 വർഷത്തിന് ശേഷം  ഇടവേള ബാബു ഒഴിവായതോട് കൂടി പകരം സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തു.

‘ഐ ആം ഗെയിം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി  എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഐ ആം ഗെയിം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു മാസ് എന്റർടൈമെന്റ് മൂവിയാണ്. നഹാസ് ഹിദായത്ത് ആണ് സംവിധാനം. ചിത്രത്തിന്...

അമേരിക്കൻ മലയാളി ചലച്ചിത്ര നിർമ്മാണ കമ്പനി ‘നല്ല പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യ ചിത്രം ‘എ  പാൻ ഇന്ത്യൻ സ്റ്റോറി’യുടെ...

0
വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എ പാനൽ ഇന്ത്യൻ സ്റ്റോറി’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്

0
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വി നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്....

ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായെത്തുന്ന ‘പൊങ്കാല’ ഡിസംബർ 5-ന് തിയ്യേറ്ററുകളിൽ

0
എ. ബി. ബിനിൽ സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായെത്തുന്ന 'പൊങ്കാല' ഡിസംബർ 5-ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. ഒരു ആക്ഷൻ കോമഡി ത്രില്ലർ ചിത്രമാണ് പൊങ്കാല.  2000-കളിൽ വൈപ്പിൻ മുനമ്പം...