Sunday, September 6, 2026

‘തന്നെക്കാളേറെ വളരെ ചെറുപ്പമാണ് സിദ്ദിഖ്, എന്താണ്  പറയേണ്ടതെന്ന് അറിയില്ല;  ജനാര്‍ദനന്‍

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിനെ അനുശോചിച്ച് ജനാര്‍ദനന്‍. അവസാനം ചെയ്ത ചിത്രത്തില്‍ മാത്രം തന്നെ വച്ച് ഓപ്പണ്‍ഷോട്ട് ചെയ്‌തെങ്കിലും ഉദ്ദേശിച്ചതുപോലെ വിജയിച്ചില്ല. തനിക്കത് വലിയ ദുഃഖമായിരുന്നു. സമയം മോശമാണല്ലോ എന്ന് അന്നു മനസ്സില്‍ തോന്നി. സിദ്ദിഖ് സംവിധാനം ചെയ്യുന്ന സിനിമയാണെങ്കില്‍ മനോഹരമായ ഒരു വേഷം തനിക്കുണ്ടാകുമെന്ന് ഉറപ്പായിരുന്നു. മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാന്‍ തയ്യാറെടുക്കുന്നു എന്ന് പറഞ്ഞു. ‘തന്നെക്കാളേറെ വളരെ ചെറുപ്പമാണ് സിദ്ദിഖ്, എന്താണ്  പറയേണ്ടതെന്ന് അറിയില്ല; വിയോഗം സഹിക്കാനാവുന്നില്ലെന്നും തന്‍റെ വലതുകൈ പോയതുപോലെയാണ് തോന്നുന്നതെന്നും ജനാര്‍ദനന്‍ പറഞ്ഞു. തന്നേക്കാളൊക്കെ വളരെ ചെറുപ്പമാണ് സിദ്ദിഖ്, എന്താണ് പറയേണ്ടതെന്നറിയില്ല. വളരെ ഷോക്ക് ആയിപ്പോയി. ഇന്നലെ അദ്ദേഹത്തിന്‍റെ ഹാര്‍ട്ട് നോക്കുന്ന ഡോക്ടറെ വിളിച്ചു സംസാരിച്ചപ്പോള്‍ ദൈവത്തിനുമാത്രമേ ഇനിയെന്തെങ്കിലും ചെയ്യാനാവൂ എന്നാണ് പറഞ്ഞത്. കള്ളുകുടിക്കുകയോ, സിഗരറ്റ് വലിക്കുകയോ, മുറുക്കുകയോ ഒന്നും ചെയ്യാത്തയാളായിരുന്നുവെന്നും ആഹാരം വളരെ നിഷ്‌കര്‍ഷയോടെയാണ് കഴിക്കുന്നയാളായിരുന്നുവെന്നും ജനാര്‍ദനന്‍ പറഞ്ഞു.





spot_img

Hot Topics

Related Articles

Also Read

സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു

0
1984 ൽ സംവിധാനം ചെയ്ത ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉർവശി നായികയായി അഭിനയിക്കുന്നത്. കൂടാതെ പത്തിലേറെ സിനിമകൾക്ക് വേണ്ടി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഡിഫൻസ് അക്കൌണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്നു.

സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങൾ ‘തെക്ക് വടക്ക്’ ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്കി’ന്റെ ഏറ്റവും പുതിയ  ടീസർ പുറത്തിറങ്ങി.

ശ്രീനാഥ് ഭാസി പ്രധാനകഥാപാത്രമായെത്തുന്ന ‘ആസാദി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി, വാണി വിശ്വനാഥ്, ലാൽ,...

തിയ്യേറ്റർ കീഴടക്കാൻ ഭ്രമയുഗം ഫെബ്രുവരി 15 ന്

0
മമ്മൂട്ടിയെ നായകനാക്കി ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ സിനിമ  ഭ്രമയുഗം ഫെബ്രുവരി 15 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

അനുരാഗ് കശ്യപ് ആദ്യമായി ആഷിഖ് അബൂ ചിത്രത്തിൽ വില്ലനായി എത്തുന്നു

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ  ബോളിവൂഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പ്രധാന കഥാപാത്രമായ വില്ലനായി എത്തുന്നു.