Sunday, September 6, 2026

‘ഒരു ജാതി ജാതകം’  ലൊക്കേഷന്‍ സന്ദര്‍ശിച്ച് ശൈലജ ടീച്ചര്‍

വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹന്‍ ‘അരവിന്ദന്‍റെ അതിഥികള്‍’ക്കു  ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു ജാതി ജാതക’ത്തിന്‍റെ ഷൂട്ടിങ്ങ് സെറ്റ് മുന്‍ ആരോഗ്യമന്ത്രിയും സ്ഥലം എം എല്‍ എ യുമായ ശൈലജ ടീച്ചര്‍ സന്ദര്‍ച്ചു. കണ്ണൂരിലുള്ള മട്ടന്നൂരാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍. സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ഈ വര്‍ഷത്തെ മികച്ച  സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പി. പി കുഞ്ഞിക്കണ്ണനെ ശൈലജ ടീച്ചര്‍ ആദരിച്ചു.

കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള യുവാവിന്‍റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘ഒരു ജാതി ജാതകം’. മട്ടന്നൂരിലെ കല്യാട്ടുള്ള പുരാതനമായ തറവാട്ടില്‍ വെച്ചാണ് ഇപ്പോള്‍ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഇനി കൊച്ചി, ചെന്നൈ, എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.

spot_img

Hot Topics

Related Articles

Also Read

മലയാളസിനിമയുടെ സ്വത്വാന്വേഷണവും ടി വി ചന്ദ്രന്‍റെ സിനിമകളും

0
തന്‍റെ കലാസപര്യയ്ക്കും അതിന്‍റെ പൂര്‍ണതയ്ക്കും വേണ്ടി സൃഷ്ടികളുടെ അന്ത:സത്ത  എങ്ങനെയായിരിക്കണമെന്ന തിരഞ്ഞെടുപ്പുകള്‍ക്ക് വ്യക്തവും കൃത്യവുമായ നിലപാടുകളും  ലക്ഷ്യവും ഉദ്ദേശ്യവുമുണ്ടായിരുന്നു ടിവി ചന്ദ്ര ന്‍ എന്ന മലയാളത്തിന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകന്. സാംസ്കാരികവും സാമൂഹികവും...

‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ ട്രയിലർ പുറത്ത്

0
ജൂലൈ 17-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. സുരേഷ് ഗോപി നായകനായി എത്തുന്ന ഈ ചിത്രം...

ഡിസംബർ ഒന്നിന് ‘ആൻറണി’യുമായി വരുന്നു; ജോഷിയും  ജോജു ജോർജ്ജും

0
ജോഷി സംവിധാനം ചെയ്യുന്ന മാമിലി മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ‘ആൻറണി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. 2019- ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചുമറിയം ജോസി’ലെ അതേ താരങ്ങൾ തന്നെയാണ് ആൻറണിയിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങൾ; നവംബർ 22- ന് സൂക്ഷ്മദർശിനി പ്രേക്ഷകരിലേക്ക്

0
ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനി നവബർ 22- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഹാപ്പി ഹവേർസ് എന്റർടയിമെന്റ്സ്, എ വി എ...

‘അതിരടി’യുമായി ബേസിൽ ജോസഫും ടോവിനോയും വിനീത് ശ്രീനിവാസനും

0
ബേസിൽ ജോസഫ്, ടോവിനോ തോമസ്,  വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘അതിരടി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു മാസ്റ്റർ  എന്റർടൈമെന്റ്സ് മൂവിയാണ് ‘അതിരടി’. ഡോക്ടർ അനന്തു എസ്. ആണ് ചിത്രം...