മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘പേട്രിയറ്റ്’ എന്ന പേര് പുറത്ത് വിട്ടത് മോഹൻലാലാണ്. നിലവിൽ ശ്രീലങ്കയിൽ വെച്ചാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. ഒരു ശ്രീലങ്കൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ചിത്രീകരണം ആരംഭിച്ചു. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നിവയാണ് ഡിജോ ജോസ് സംവിധാനം ചെയ്ത മറ്റ് ശ്രദ്ധേയ സിനിമകൾ. കേരളത്തിലെ മലയോര കർഷകരുടെ ജീവിതമാണ് പ്രമേയം. വേൾഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറിൽ നൌഫൽ, ബ്രജേഷ്, എന്നിവരാണ് നിർമ്മാണം....
ഗണപതിയും സാഗർ സൂര്യയും പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിന്റെ പൂജാ കർമ്മവും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് വെച്ച് നടന്നു. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’. നരവസ ഫിലിംസിന്റെയും ലക്ഷ്മീനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത് , സുധീഷ്, ബ്ലെസ്സി എന്നിവരാണ് നിർമ്മാണം. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്ആണ് പൂജയും സ്വിച്ചോൺ കർമ്മവും നിർവഹിച്ചത്....
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത് ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിനു ശശിറാം ആണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. സ്വന്തം ക്ളീറ്റസ്, പാവാട, ജോണി ജോണി യെസ് പപ്പ, അച്ഛാ ദിൻ, മഹാറാണി എന്നിവയാണ് ജി....
നവാഗതരായ യുവപ്രതിഭകളെ മുൻനിർത്തിക്കൊണ്ട് പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ കെ സംവിധാനം ചെയ്യുന്ന ചിത്രം മൂൺവാക്ക് പ്രിവ്യൂ ഷോയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനായി നിരവധി പ്രമുഖരാണ് പങ്കെടുത്തത്. “ചീളു പിള്ളേരുടെ ഞെരിപ്പ് പ്രകടനം” എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പ്രിവ്യൂ കണ്ടശേഷം അഭിപ്രായപ്പെട്ടത്. ഭഗവത് മാനുവൽ, മേജർ രവി, മഞ്ജു...
ഇന്ത്യൻ ചലച്ചിത്ര ഗാനങ്ങളുടെ ലിപ് സിങ്കിലൂടെ വീഡിയോകൾ ചെയ്ത് ലോകമെമ്പാടും ശ്രദ്ധപിടിച്ചുപറ്റിയ ടാർസാനിയൻ ഇൻഫ്ലുവെൻസർ യൂസഫ് കിംസേരെ എന്ന കിലി പോളിന്റെ ജീവിതകഥ ഇനി സിനിമയാകുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ കിലിയുടെ ഇന്സ്റ്റാഗ്രാം ഫോളോവേർസ് 10.4 മില്യൺ ആണ്. ‘മാസായി വാരിയർ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സതീഷ് തൻവിയാണ്.
ഒക്ടോബറിൽ ചിത്രീകരണം...
വ്യാസചിത്രയുടെ ബാനറിൽ ഡോ: പ്രഹ്ളാദ് വടക്കേപ്പാട്ട്, വിനോയ് വടക്കേപ്പാട്ട്, സൌമ്യ കെ. എസ്, എന്നിവർ നിർമ്മിച്ച് ഉണ്ണി കെ അർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഗർഭിണി- A PREGNANT WIDOW’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ചിത്രത്തിൽ ട്വിങ്കിൾ ജോബിയാണ് നായികയായി എത്തുന്നത്. അജീഷ് കൃഷ്ണ നായകനായി എത്തുന്നു. രാജേഷ് തില്ലങ്കേരിയുടേതാണ് തിരക്കഥ.സുനിൽ...
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...