പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന റാണി സെപ്തംബര്‍ 21- നു തിയ്യേറ്ററിലേക്ക് എത്തുന്നു.
ഫ്ലവേഴ്സിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയില്‍ അച്ഛനും മകളുമായി തകര്‍ത്തഭിനയിച്ച ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഫാമിലി എന്‍റര്ടൈമെന്‍റ് ചിത്രം ‘റാണി’ തിയ്യേറ്ററുകളിലേക്ക്.
നീരജ് മാധവന്‍, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ അഭിനയിച്ച തകര്‍പ്പന്‍ ചിത്രം ആര്‍ ഡി എക്സിന് പിന്നാലെ ആന്‍റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍റ് ബ്ലോക് ബസ്റ്റര്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രമൊരുങ്ങുന്നു.
സണ്ണി വെയ് നും ലുക് മാനും കേന്ദ്രകഥാപാത്രമായെത്തുന്ന ‘ടര്‍ക്കിഷ് തര്‍ക്കം’; ടൈറ്റില്‍ മമ്മൂട്ടി റിലീസ് ചെയ്തു. ടൈറ്റില്‍ റിലീസിന് മുന്‍പെ സണ്ണി വെയ് നും ലുക് മാനും തമ്മിലുള്ള വഴക്കും അടിയുമുള്ള വൈറല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.
മുബീന്‍ റൌഫ് സംവിധാനം ചെയ്ത് കടന്നഡ നടന്‍ സിദ്ദിഖ് സാമന്‍ ആദ്യമായി മലയാളത്തില്‍ എത്തുന്ന ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയം’ റിലീസിന് ഒരുങ്ങുന്നു. സെപ്തംബര്‍ 22- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.
മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്‍റെ രണ്ടാം ഭാഗം വരുന്നു. ആദ്യ ചിത്രത്തിന്‍റെ കൂട്ടുകെട്ടാണ് രണ്ടാംഭാഗത്തും ഉള്ളത്.
മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. സിബി പടിയറ രചനയ്ക്കു പ്രമോദ് സാരംഗ് സംഗീത സംവിധാനം ചെയ്ത ‘സ്നേഹിതേ...’ എന്നു തുടങ്ങുന്ന ഏറ്റവും പുതിയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍
അരുൺ വർമ്മ ചിത്രം സംവിധാനം ചെയ്ത് നിവിൻ പോളി പ്രധാനകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബേബി ഗേൾ ന്റെ ഷൂട്ടിങ് വൈക്കത്ത് പുരോഗമിക്കുന്നു. മാജിക്...