രണ്ടായിരത്തി പതിനേഴിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ വെച്ച് നടന്ന ഒരു സഭവത്തെ പ്രമേയമാക്കിക്കൊണ്ട് എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ള ബുദ്ധകേന്ദ്രമായ ടിബറ്റൻ കോളനിയുടെ പിന്തുണയോട് കൂടി കുശാൽ നഗറിലാണ് ഷൂട്ടിങിന് തുടക്കം കുറിച്ചത്. വൌ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്....
ലുക് മാൻ അവറാൻ കോളേജ് കഥാപാത്രമായി എത്തുന്ന റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി പൂജാചടങ്ങുകൾ നടന്നു. സ്വിച്ചോൺ കർമ്മം നടൻ ഇർഷാദും ഫസ്റ്റ് ക്ലാപ് ലുക് മാനും നിർവഹിച്ചു. ചിത്രത്തിൽ നായികയായി എത്തുന്ന ദൃശ്യ രഘുനാഥ് ആണ്. പാലക്കാട്, ഊട്ടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് നടക്കും....
വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി കെ സുന്ദർ എന്നിവർ നിർമ്മിച്ച് ഗൌതം രവീന്ദ്രൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കനോലി ബാന്റ് സെറ്റ്’ ന്റെ ചിത്രീകരണം പൂർത്തിയായി. റോഷൻ ചന്ദ്ര, കുമാർ സുനിൽ, ലി ഷാ പൊന്നി, ജാനകി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ...
മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം. സത്യൻ അന്തിക്കാടിന്റെതാണ് കഥ. തിരക്കഥ സോനു ടി. പി എഴുതുന്നു. സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ഭദ്രദീപം കൊളുത്തി. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന 20- മത്തെ ചിത്രമാണ് ഹൃദയപൂർവ്വം....
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയാക്കി. ചിത്രീകരണം പൂർത്തിയാക്കിയത്തിന്റെ ആഘോഷം വലിയ കേക്ക് മുറിക്കൽ ചടങ്ങ് നടന്നു. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെ ആണ് ചിത്രം പൂർത്തിയാക്കിയത്. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ആഗോളതലത്തിൽ വൃഷഭ ശ്രദ്ധിക്കപ്പെടുമെന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്കുന്നത്. മലയാളത്തിലും തെലുങ്കിലുമായാണ് ഈ...
മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ രചിച്ച ക്ലാസിക് നോവൽ ‘രണ്ടാമൂഴം’ സിനിമയാകാൻ പോകുന്നുവെന്ന് അദ്ദേഹത്തിന്റെ മകൾ അശ്വതി വി. നായർ പ്രഖ്യാപിച്ചു. കോഴിക്കോട് വെച്ച് നടക്കുന്ന കെ. എൽ. എഫിന്റെ വേദിയിൽ വെച്ച് സംസാരിക്കവെ ആണ് ഇക്കാര്യം അവർ വെളിപ്പെടുത്തിയത്. ‘പ്രഖ്യാപനം കഴിഞ്ഞ് ഒന്നര വർഷത്തോളം പ്രീപ്രൊഡക്ഷൻ ജോലി ഉണ്ട്. സിനിമയ്ക്കായി...
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’ റിലീസിന് മുൻപ് കേരള നിയമസഭാംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിങ് നടത്തി. കേരള നിയമസഭയുടെ 13- മത് സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ കലാഭവൻ...
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മലയാളസിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേര്‍ത്തുപിടിച്ച, ഷാജി എന്‍ കരുണ്‍ സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോള്‍', പഞ്ചാഗ്‌നി,...