എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിച്ച് സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്റ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളികൾക്ക് സുപരിചിതനായ സോഷ്യൽ മീഡിയ താരം ടാൻസാനിയൻ പൌരനായ കിലി പോളും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. അൽത്താഫ്, അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, എന്നിവരും...
എ. ബി. ബിനിൽ സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായെത്തുന്ന 'പൊങ്കാല' ഡിസംബർ 5-ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. ഒരു ആക്ഷൻ കോമഡി ത്രില്ലർ ചിത്രമാണ് പൊങ്കാല. 2000-കളിൽ വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾക്കും ആക്ഷനും പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഗ്ലോബൽ...
പ്രധാന അഭിനേതാക്കൾ റോഷൻ മാത്യു, സെറിൻ ശിഹാബ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഇത്തിരി നേരം’ നവംബർ 7 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പ്രശാന്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം മുൻപ് 'അതിശയങ്ങളുടെ വേനൽ', 'ദായം' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. വിശാഖ് ശക്തിയുടേതാണ് തിരക്കഥ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ...
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്റർടയിമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൌതം, ഗൌതം താനിയിൽ എന്നിവർ നിർമ്മിച്ച് ലുക്മാൻ അവറാൻ ‘അർജുൻ’ എന്ന നായക കഥാപാത്രമായി എത്തുന്ന ചിത്രം ‘അതിഭീകര കാമുകൻ’ നവംബർ 14- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കൂടാതെ ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലറും റിലീസായിരിക്കുകയാണ്. ഒരു റൊമാന്റിക് കോമഡി...
നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൌഡ് ഫണ്ട് വഴി നിർമ്മിച്ച സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ മൂവി ‘കമോന്ദ്ര ഏലിയൻ’ ഒക്ടോബർ 31 നു തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ശാസ്ത്രവും ദൈവ ചിന്തയും ഇടകലർന്ന സിനിമയാണിത്. ചലച്ചിത്രമേഖലയിൽ മാത്രമല്ല, നാടകനടനായും നന്ദകുമാർ അറിയപ്പെടുന്നുണ്ട്. എഡിറ്റിങ്ങും ഛായാഗ്രഹണവും സനു സിദ്ദിഖ്, പശ്ചാത്തല സംഗീതം ജെറിൻതോമസ്.
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ' തിയ്യേറ്ററുകളിൽ എത്തുന്നു. നവംബർ 27-നു ചിത്രം പ്രദർശനത്തിന് എത്തും. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവരാണു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ ജിതിൻ കെ ജോസയാണ് സംവിധാനം. ജിഷ്ണു ശ്രീകുമാറിന്റെയും ജിതിൻ കെ ജോസിൻ്റേതുമാണ് തിരക്കഥ. ദുൽഖർസൽമാൻ നായകനായി എത്തിയ കുറുപ്പിൻ്റെ കഥ ജിതിൻ കെ ജോസിന്റേതായിരുന്നു. മമ്മൂട്ടിക്കമ്പനിയായ...
പ്രദീപ് നായർ സംവിധാനം ചെയ്ത് നന്ത്യാട്ട് ഫിലിംസിന്റെ ബാനറിൽ സജി നന്ത്യാട്ടു നിർമ്മിക്കുന്ന ചെറുക്കനും പെണ്ണും’ എന്ന ചിത്രം ഒക്ടോബർ 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ശ്രീജിത്ത് വിജയ്, ദീപ്തി, ദിലീഷ് പോത്തൻ, മിഥുൻ, അഹമ്മദ് സിദ്ദിഖ്, റിയ സൈറ എന്നിവരാണു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഒരു റൊമാന്റിക് ത്രില്ലർ ചിത്രമാണ്...
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...