Friday, July 24, 2026

Latest

ഓപ്പോളി’ലെ വ്യക്തിയും സമൂഹവും

മലയാള സിനിമ അതിന്‍റെ കലാമൂല്യതയോടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒട്ടനവധി മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. നോവലുകളെയും ചെറുകഥകളെയും ചരിത്ര സംഭവങ്ങളേയും ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സിനിമകളായിരുന്നു മിക്കതും. ജീർണ്ണിച്ചു പോയ കാലഘട്ടത്തിലെ സമൂഹം, അരക്ഷിതാവസ്ഥ തളം കെട്ടിയ കുടുംബാന്തരീക്ഷം, ഉടഞ്ഞു പോകുന്ന വ്യക്തി ബന്ധങ്ങൾ, തുടങ്ങി അരാജകത്വ പൂർണ്ണമായ സർവ്വ വികാരങ്ങളെയും ആഴത്തിൽ സ്പർശിച്ചു കൊണ്ടാണ്...

നിലപാടും പ്രസ്ഥാനവും പൌരബോധവും –‘മുഖാമുഖം’ സിനിമയില്‍

ആശയ സംഘട്ടനങ്ങളുടെ വേദിയാണ് നമ്മുടെ ഭൂമി.സംവേദനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കൂട്ടായ പ്രസ്ഥാനങ്ങളിലൂടെയും സാമൂഹികവും സാംസ്കാരികവുമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും കലകളിലൂടെയും മൗനത്തിലൂടെയും എന്നിങ്ങനെ മനുഷ്യന് അഭിപ്രായവും ആശയങ്ങളും അടയാളപ്പെടുത്താനുള്ള വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. സിനിമ കലാപ്രവർത്തനങ്ങളിലൊന്നാണ്. കലയെ കാൽപനികമായും രാഷ്ട്രീയമായും സാമൂഹികമായും സാങ്കല്പികമായും സമീപിക്കാം. പക്ഷെ, അതിലെല്ലാം കലയുണ്ടായിരിക്കണം. ചില കൊമേർഷ്യൽ ചിത്രങ്ങൾ രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമാകുന്നത് അതിലെ...

മാറ്റത്തിന്‍റെ ശാസ്ത്രബോധവും ഈശ്വര ചിന്തയും

മലയാള സിനിമ ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും എത്തിനിൽക്കുന്ന കാലത്ത്  മനുഷ്യ സംസ്കാരത്തിന്‍റെയും ജീവിതത്തിന്‍റെയും വേറിട്ട  രണ്ട് പാതകൾ ചലച്ചിത്രത്തെയും സ്വാധീനിച്ചിരുന്നു. പഴമയിൽ നിന്നും നിഷേധത്തോടെ ഇറങ്ങിപ്പോകുന്ന പുതിയ തലമുറ, പഴമയിൽ നിന്ന് ഇത്തിരിയകന്ന്  എന്നാൽ അതിലിഴുകിച്ചേര്‍ന്ന് കൊണ്ട് തനത് സംസ്കാരത്തിലൂന്നിയ ആചാരാനുഷ്ഠനങ്ങൾക്കനുസൃതമായി ജീവിക്കുന്ന മധ്യവർത്തിയായൊരു മറ്റൊരു തലമുറ. അങ്ങനെ പലതിന്‍റെയും സ്വീകാര്യതയിലും ഉപേക്ഷിക്കലിലും കാലം ഭിന്നമായൊരു...

മലയാള സിനിമയിലെ നിഷ്കളങ്ക ഗ്രാമീണതയും ആദാമിന്‍റെ മകൻ അബുവും

മലയാള സിനിമയിലേക്ക് നവീനമായ സംവിധാനശൈലിയുമായി കടന്നു വന്ന നവാഗത സംവിധായകനാണ് സലിം അഹമ്മദ്. അദ്ദേഹത്തിന്‍റെ ചലച്ചിത്ര ഭാഷയിൽ നിറഞ്ഞു നിന്ന കല സിനിമയിൽ പുതിയൊരു വഴിത്തിരിവായി. കഥയിലെ വ്യത്യസ്തത കൊണ്ടും ആഖ്യാന ശൈലി കൊണ്ടും പ്രേക്ഷക സ്വീകാര്യതയും നിരൂപക ശ്രദ്ധയും നേടാൻ സലിം അഹമ്മദിന്‍റെ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ’ആദാമിന്‍റെ മകൻ അബു’  എന്ന ആദ്യത്തെ...

‘ഇരുളിന്‍മഹാനിദ്രയില്‍ നിന്നുണരും’

മലയാള ചലച്ചിത്രത്തെ കാവ്യാത്മകമായി അവതരിപ്പിച്ച ചലച്ചിത്ര കാവ്യകാരന്‍... സിനിമയുടെ വിപണന മൂല്യങ്ങൾക്കതീതമായി കലയെ സമീപിക്കാൻ ലെനിൻ രാജേന്ദ്രൻ എന്ന ചലച്ചിത്രകാരനു കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്‍. തന്‍റെ സങ്കല്പങ്ങളെയും ആശയങ്ങളെയും സിനിമയിലൂടെ കൊണ്ട് വരാൻ ലെനിൻ രാജേന്ദ്രൻ ശ്രമിച്ചിട്ടുണ്ട്. പ്രകൃതിയെയും മനുഷ്യ ജീവിതത്തിലെ മാനസികമായ മിക്ക സന്ദർഭങ്ങളെയും കൂട്ടിയിണക്കി...

‘രേഖാചിത്രം’ ജനുവരി 9- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന്

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ജനുവേരി 9- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ വിജയത്തിന് ശേഷം ആസിഫ്അലി നായകനാകുന്ന ചിത്രമാണ് രേഖാചിത്രം. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജോഫിൻ ടി. ചാക്കോ ആണ് നിർമാണം. പൊലീസ് വേഷത്തിലാണ് ഈ...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സുമതി വളവ്’

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി, വിജയ് സേതുപതി, സുരേഷ് ഗോപി, പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത് സുകുമാരൻ, ദിലീപ്, ആര്യ, ഉണ്ണി മുകുന്ദൻ, റഹ്മാൻ, ബേസിൽ ജോസഫ്, ആർ. ജെ ബാലാജി, അപർണ ബാലമുരളീ, ആൻറണി പെപ്പെ,...
- Advertisement -spot_img

Latest News

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...
- Advertisement -spot_img