Saturday, March 7, 2026

55- മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ‘മികച്ച സിനിമ ‘മഞ്ഞുമ്മൽ ബോയ്‌സ്’, മികച്ച നടനായി മമ്മൂട്ടിക്ക് റെക്കോർഡ് നേട്ടം

​ 55-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തിൽ വെച്ചാണ്  ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട  ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഒമ്പതോളം പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അന്തിമവിധി നിർണ്ണയം നടത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ പ്രകടനത്തിലൂടെ മമ്മൂട്ടിക്ക് ഏഴാം തവണയും ‘ഭ്രമയുഗം’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടിയായി ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഷംല ഹംസയെ തിരഞ്ഞെടുത്തു. മികച്ച സംവിധായകനായി ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലൂടെ  ചിദംബരം എസ്. പൊതുവാൾ സ്വന്തമാക്കി. മികച്ച സ്വഭാവ നടനുള്ള അവാർഡ് സൗബിൻ ഷാഹിറിനും (ചിത്രം: മഞ്ഞുമ്മൽ ബോയ്‌സ്) സിദ്ധാർഥ് ഭരതനും  (ചിത്രം: ഭ്രമയുഗം) പങ്കിട്ടു. മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം  ലിജോമോൾ ജോസിനാണ്  (ചിത്രം: നടന്ന സംഭവം) ലഭിച്ചത്. ‘പ്രേമലു’ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ശ്രദ്ധേയ വിജയികൾ:

മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ 

മികച്ച ഛായാഗ്രഹണം: ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്‌സ്)

മികച്ച പശ്ചാത്തല സംഗീതം: ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)

മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം ( ബൊഗൈൻവില്ല)

മികച്ച എഡിറ്റർ: സൂരജ് ഇ.എസ്. (കിഷ്കിന്ധാകാണ്ഡം)

മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) – ലാജോ ജോസ്, അമൽ നീരദ്

മികച്ച തിരക്കഥാകൃത്ത്- ചിദംബരം

മികച്ച പിന്നണി ​ഗായിക – സെബ ടോമി (അംഅ)

മികച്ച പിന്നണി ​ഗായകൻ- കെഎസ് ഹരിശങ്കർ (എആർഎം)

മികച്ച കഥാകൃത്ത്- പ്രസന്ന വിതാരംഗ (പാരഡൈസ്)

മികച്ച വിഷ്വൽ എഫക്ട്സ്- അജയന്റെ രണ്ടാം മോഷണം

മികച്ച വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബൊ​ഗയ്ൻവില്ല)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭ്രമയു​ഗം)

മികച്ച നൃത്തസംവിധാനം- സുമേഷ് സുന്ദർ (ബൊഗെയ്ൻ വില്ല)

സിങ്ക് സൗണ്ട് – അജയന്‍ അടാട്ട് (പണി)

പ്രത്യേക ജൂറി പുരസ്‌കാരം (അഭിനയത്തിന്): ആസിഫ് അലി, ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ, ജ്യോതിർമയി

മലയാള സിനിമയുടെ സമകാലിക പ്രവണതകളെ അടയാളപ്പെടുത്തുന്ന പുരസ്‌കാര പ്രഖ്യാപനമാണ് ഇത്തവണ ഉണ്ടായത്. വലിയ വിജയം നേടിയ മഞ്ഞുമ്മൽ ബോയ്‌സും, റെക്കോർഡ് നേട്ടം കൈവരിച്ച മമ്മൂട്ടിയും പുരസ്‌കാരവേദിക്ക് തിളക്കമേകി.

spot_img

Hot Topics

Related Articles

Also Read

അമന്‍ റാഫിയുടെ ‘ബിഹൈന്‍ഡ്’; സോണിയ അഗര്‍വാള്‍ വീണ്ടും മലയാളത്തില്‍

0
പാവക്കുട്ടി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന  ബിഹൈന്‍ഡില്‍ തെന്നിന്ത്യന്‍ താരം സോണി അഗര്‍വാള്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

കുണ്ടന്നൂരിലെ കുത്സിതലഹള; ട്രയിലർ ഏറ്റെടുത്ത് പ്രേക്ഷകർ

0
കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ‘കുണ്ടന്നൂരിലെ കുത്സിതലഹള’യുടെ ട്രയിലർ ശ്രദ്ധേയമാകുന്നു.

ജോയ് കെ മാത്യു ചിത്രം അൺബ്രേക്കബിൾ; ചിത്രീകരണം പൂർത്തിയാക്കി

0
മലയാള ടെലിവിഷൻ- സിനിമാമേഖലകളിൽ ഹാസ്യകഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ മോളി കണ്ണമ്മാലിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2025 നവംബറിൽ ടുമോറോ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

തിയ്യേറ്ററുകളിൽ ആവേശക്കടലിരമ്പം, സർവൈവൽ മൂവി ജോ ണറിൽ ‘പൊളിച്ചടുക്കി’ മഞ്ഞുമ്മൽ ബോയ്സ്

0
തമാശച്ചിത്രമായ ജാനേമനിൽ നിന്നും സർവൈവൽ മൂവി മഞ്ഞുമ്മൽ ബോയ്സിലേക്ക് എത്തിയപ്പോൾ മികച്ച സംവിധായകൻമാരിലൊരാളായി തന്റേതായ ഇടം സ്വന്തമാക്കി ചിദംബരം.

ജോജു ജോര്‍ജിന്‍റെ ‘പുലിമട’ ഇനി തിയ്യേറ്ററില്‍

0
ജോജു ജോര്‍ജ്ജും ഐശ്വര്യ രാജേഷും ലിജോ മോളും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുലിമട ഒക്ടോബര്‍ 26- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തിന്‍റെ ടീസറുകളും പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു. ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രം കൂടിയാണ് പുലിമട