Saturday, March 7, 2026

2025 ലെ ഓസ്കർ എൻട്രിയിലേക്ക് കടന്ന് ലാപതാ ലേഡീസ്

2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം, രാജ്കുമാർ റാവുവിന്റെ ശ്രീകാന്ത്, വിക്കി കൗശൽ നായകനായ സാം ബഹാദൂർ എന്നീ ചിത്രങ്ങളെ മറികടന്നാണ് ലാപതാ ലേഡീസ് ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ ചിത്രമായത്. പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും അവതരണശൈലിയിലെ പുതുമകൊണ്ടും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രമായിരുന്നു ലാപതാ ലേഡീസ്. ആമിർ ഖാനാണ് സഹനിർമാതാവ്. നിതാൻഷി ​ഗോയൽ, പ്രതിഭാ രത്ന, സ്പർശ് ശ്രീവാസ്തവ, രവി കിഷൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2025-ലെ ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രിയായി ലാപതാ ലേഡീസ് വന്നിരുന്നെങ്കിൽ എന്ന് മുൻപ് കിരൺ റാവു ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു.


spot_img

Hot Topics

Related Articles

Also Read

ഹൊറര്‍ ഫാന്‍റസിയുമായി ‘ഗു’ വരുന്നു, ദേവാനന്ദയും സൈജുകുറുപ്പും പ്രധാന കഥാപാത്രങ്ങള്‍

0
മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രം’ ഗു’ ഉടന്‍ ചിത്രീകരണം ആരംഭിക്കും.

സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

0
മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു...

‘ധാരവി ദിനേശാ’യി ദിലീഷ് പോത്തൻ ചിത്രം ‘മനസാ വാചാ’ ഉടൻ

0
ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം മനസാ വാചാ മാർച്ച് ആദ്യവാരത്തിൽ തിയ്യേറ്ററിലേക്ക് എത്തും.

തകർന്ന കൊടിമരവും അമ്പലവും; പുതിയ പോസ്റ്ററുമായി വിജി തമ്പി ചിത്രം ‘ജയ് ശ്രീറാം’

0
സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനുമായ വിജി തമ്പി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘ജയ് ശ്രീറാം’ പോസ്റ്റർ റിലീസായി.

നടിയും നർത്തകിയുമായ  ബേബി ഗിരിജ അന്തരിച്ചു

0
ജീവിത നൌക എന്ന ചിത്രത്തിലെ ‘ആനത്തലയോളം വെണ്ണതരാം..’ എന്ന പാട്ടു രംഗത്തിലഭിനയിച്ചു ശ്രദ്ധേയയായ നർത്തകിയും നടിയുമായ ബേബി ഗിരിജ എന്ന പി പി ഗിരിജ അന്തരിച്ചു. 83- വയസ്സായിരുന്നു.