Thursday, May 1, 2025

2023- ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപനം; മികച്ച ചിത്രമായി ‘ആട്ടം’, മികച്ച നടന്മാരായി ബിജു മേനോനും വിജയരാഘവനും, നടിമാർ ശിവദയും സറിൻ ശിഹാബും

2023 ലെ 47- മത്  ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സിനിമയായി ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ: അജിത്ത് റോയ് നിർമ്മിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ കരസ്ഥമാക്കി. മികച്ച നടന്മാരായി തിരഞ്ഞെടുത്തത് ഗരുഡനിലെ അഭിനയത്തിന് ബിജു മേനോനെയും പൂക്കാലത്തിലെ അഭിനയത്തിന് വിജയരാഘവനെയും ആണ്. മികച്ച അഭിനേത്രികളായി ശിവദയെയും(ജവാനും മുല്ലപ്പൂവും), സറിൻ ശിഹാബിനെയും (ആട്ടം) ആണ്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ: ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫും ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ: ജോർജ്ജ് ഓണക്കൂർ, സെക്രട്ടറി തേക്കിൻകാട് ജോസഫ്, ഡോ; അരവിന്ദൻ വല്ലച്ചിറ, എ. ചന്ദ്രശേഖരൻ, മുരളി കോട്ടയ്ക്കകം, എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഇത്തവണ 69 സിനിമകളാണ് മത്സരത്തിന് ലഭിച്ചത്. സംസ്ഥാന അവാർഡിന് ശേഷം കേരളത്തിൽ സിനിമ മേഖലയിൽ നൽകിപ്പോരുന്ന  രണ്ടാമത്തെ പ്രധാന അവാർഡ് ആണ് ഫിലിം ക്രിട്ടിക്സ് അവാർഡ്. സമഗ്രസംഭാവനകൾക്കുള്ള ചലച്ചിത്ര രത്നം  പുരസ്കാരം നടനും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ ശ്രീനിവാസന് നല്കി ആദരിക്കും. തിരക്കഥകൃത്തും സംവിധായകനും നടനും സംഗീത സംവിധായകനും ഗാനരചയിതാവുമായ രാജസേനന് ആണ് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് നല്കുക. നടൻ പ്രേംകുമാർ, തെന്നിന്ത്യൻ നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം, ബീന പോൾ, വേണുഗോപാൽ, നടനും നിർമാതാവുമായ മുകേഷ്, നിർമാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, എന്നിവർക്ക് പ്രതിഭാപുരസ്കാരം നൽകും.

മറ്റ് പുരസ്കാരങ്ങൾ ലഭിച്ചവർ:

മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിർമ്മാണം- പ്രമോദ് ദേവ്, ഫാസിൽ റസാഖ്) മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ-ഫാസിൽ റസാഖ് (ചിത്രം- തടവ്)

മികച്ച സഹനടൻ: കലാഭവൻ ഷാജോൺ (ഇതുവരെ, ആട്ടം), ഷെയ്ൻ നിഗം (ആർഡിഎക്‌സ്, വേല)

മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്
മികച്ച ബാലതാരം : നസീഫ് മുത്താലി (ചാമ), ആവണി ആവൂസ് (കുറിഞ്ഞി)മികച്ച തിരക്കഥ : വി സി അഭിലാഷ് (പാൻ ഇന്ത്യൻ സ്റ്റോറി)
മികച്ച ഗാനരചയിതാവ് : കെ.ജയകുമാർ (ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു) മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ആഴം)
മികച്ച പശ്ചാത്തല സംഗീതം : എബി ടോം (അവൾ പേർ ദേവയാനി) മികച്ച പിന്നണി ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം – കാഞ്ചന കണ്ണെഴുതി, ചിത്രം- ഞാനും പിന്നൊരു ഞാനും)
മികച്ച പിന്നണി ഗായിക : മൃദുല വാരിയർ (ഗാനം- കാലമേ, ചിത്രം – കിർക്കൻ) മികച്ച ഛായാഗ്രാഹകൻ : അർമോ (അഞ്ചക്കള്ളകോക്കൻ) മികച്ച ചിത്രസന്നിവേശകൻ : അപ്പു ഭട്.. ഭട്ടതിരി (റാണി ദ് റിയൽ സ്റ്റോറി) മികച്ച ശബ്ദലേഖകൻ: ആനന്ദ് ബാബു (ഒറ്റമരം, റിഥം, വിത്തിൻ സെക്കൻഡ്‌സ്) മികച്ച കലാസംവിധായകൻ : സുമേഷ് പുൽപ്പള്ളി, സുനിൽ മക്കാന(നൊണ) മികച്ച മേക്കപ്പ്മാൻ : റോണക്‌സ് സേവ്യർ (പൂക്കാലം) മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രൻസ് ജയൻ (റാണി ദ് റിയൽ സ്റ്റോറി, ഇതുവരെ)
മികച്ച ജനപ്രിയ ചിത്രം : ആർ.ഡി.എക്‌സ് (സംവിധാനം- നഹാസ് ഹിദായത്ത്), ഗരുഡൻ (സംവിധാനം- അരുൺവർമ്മ)  മികച്ച ബാലചിത്രം : കൈലാസത്തിലെ അതിഥി (സംവിധാനം -അജയ് ശിവറാം)

മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാൻദാസിന്റെ രാമരാജ്യം (സംവിധാനം -റഷീദ് പറമ്പിൽ)

മികച്ച ജീവചരിത്ര സിനിമ : ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം -ഷൈസൺ പി ഔസേഫ്
മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സംവിധാനം- അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം- കാവിൽരാജ്)

മികച്ച ലൈവ് അനിമേഷൻ ചിത്രം: വാലാട്ടി (സംവിധാനം – ദേവൻ ജയകുമാർ) സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്‌പോയ്ൽസ് (സംവിധാനം -മഞ്ജിത് ദിവാകർ), ഇതുവരെ (സംവിധാനം- അനിൽ തോമസ്), ആഴം (നിർമ്മാണം -ജഷീത ഷാജി)
മികച്ച ഗോത്രഭാഷാ ചിത്രം : കുറുഞ്ഞി (സംവിധാനം- ഗിരീഷ് കുന്നുമ്മൽ) മികച്ച അന്യഭാഷാ ചിത്രം: മാമന്നൻ (നിർമ്മാണം -റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെൽവരാജ്)

മികച്ച നവാഗത പ്രതിഭകൾ:

സംവിധാനം : സ്റ്റെഫി സേവ്യർ (മധുര മനോഹര മോഹം), ഷൈസൺ പി ഔസേഫ് (ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്) അഭിനയം : പ്രാർത്ഥന ബിജു ചന്ദ്രൻ (സൂചന),രേഖ ഹരീന്ദ്രൻ ( ചെക്കമേറ്റ്)

പ്രത്യേക ജൂറി പുരസ്കാരം:

സംവിധാനം : അനീഷ് അൻവർ (രാസ്ത) അഭിനയം : ബാബു നമ്പൂതിരി (ഒറ്റമരം), ഡോ. മാത്യു മാമ്പ്ര (കിർക്കൻ), ഉണ്ണി നായർ (മഹൽ), എ വി അനൂപ് (അച്ഛനൊരു വാഴ വച്ചു), ബീന … ആർ ചന്ദ്രൻ (തടവ്), റഫീഖ് ചൊക്‌ളി (ഖണ്ഡശ), ഡോ. അമർ രാമചന്ദ്രൻ (ദ്വയം),ജിയോ ഗോപി (തിറയാട്ടം) തിരക്കഥ : വിഷ്ണു രവി ശക്തി (മാംഗോമുറി) ഗാനരചന, സംഗീതസംവിധാനം  ഷാജികുമാർ (മോണോ ആക്ട്) സംഗീതം : സതീഷ് രാമചന്ദ്രൻ (ദ്വയം), ഷാജി സുകുമാരൻ (ലൈഫ്)

spot_img

Hot Topics

Related Articles

Also Read

 ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’ ടീസർ പുറത്ത്

0
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ഹൊറർ മൂഡിലുള്ള ത്രില്ലർ ചിത്രമാണിത്.. ഉണ്ണി ലാലുവും...

‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’; മെയ് 31- ന് റിലീസ്

0
നാദിർഷ സംവിധാനം ഏറ്റവും പുതിയ ചിത്രം  ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രം മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം. മോഹനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു ജാതി ജാതക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു

0
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പുമന്ത്രി സജിചെറിയാനും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഔഡിറ്റോറിയത്തിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്.

ട്രയിലറിൽ ആവേശമായി ‘കടകൻ’

0
ആക്ഷൻ രംഗങ്ങൾ കൊണ്ടും പഞ്ച് ഡയലോഗുകൾ കൊണ്ടും ട്രയിലറിൽ ആവേശമായി തീർന്ന കടകൻ സിനിമയുടെ ട്രയിലർ വ്യൂവേഴ്സ് ഒരു മില്യൺ കവിഞ്ഞു. മാർച്ച് ഒന്നിന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.