മലയാള സിനിമാ ലോകത്ത് പുതിയ ദിശാബോധം നല്കിയ കെ ജി ജോര്‍ജ്ജ് വിടപറഞ്ഞപ്പോള്‍ നിരവധി പ്രമുഖര്‍ ആദരാഞ്ജലി നേര്‍ന്ന് കൊണ്ട് രംഗത്തെത്തി. ഇരുപതോളം ക്ലാസ്സിക് സിനിമകള്‍ സമ്മാനിച്ച കെ ജി ജോര്‍ജ്ജ് ഇന്നും സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കൊരു പാഠപുസ്തകമാണ്. തന്‍റെ ഗുരുനാഥനായ കെ ജി ജോര്‍ജ്ജിന് മമ്മൂട്ടി ആദരഞ്ജലികള്‍ നേര്‍ന്നു. ‘ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഒരാള്‍ കൂടി വിടപറഞ്ഞിരിക്കുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്. 1980- ല്‍ കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്. പിന്നീട് 1982- ല്‍ യവനിക എന്ന ഹിറ്റ് ചിത്രത്തിലും ഇരുവരും ഒന്നിച്ചു. പിന്നീടു മമ്മൂട്ടി ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ചിത്രത്തിലും പ്രേംസാഗര്‍ എന്ന കഥാപാത്രമായെത്തി. കൂടാതെ മറ്റൊരാള്‍ എന്ന ചിത്രത്തിലും നായക വേഷത്തിലെത്തി. കെ ജി ജോര്‍ജ്ജ് നിര്‍മ്മിച്ച മഹാനഗരം എന്ന ചിത്രത്തിലെ ചന്തക്കാട് വിശ്വന്‍ എന്ന കഥാപാത്രം ശ്രദ്ധേയമായി. വര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു എറണാകുളത്തെ കാട്ടാക്കടയിലുള്ള വയോജന മന്ദിരത്തില്‍ വെച്ചായിരുന്നു അന്ത്യം. ചെവ്വാഴ്ച ഭൌതികദേഹം സംസ്കരിക്കും.
Also Read
‘കുടുംബ സ്ത്രീക്കും കുഞ്ഞാടിനുമൊപ്പം’ ഒരുമിച്ച് ധ്യാന്‍ ശ്രീനിവാസനും ഗിന്നസ് പക്രുവും; ഷൂട്ടിങ്ങ് ആരംഭിച്ചു
ധ്യാന്‍ ശ്രീനിവാസനും ഗിന്നസ് പക്രുവും ഒന്നിക്കുന്ന ചിത്രം ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോട്ടയത്തു ആരംഭിച്ചു. ഇന്‍ഡി ഫിലിംസിന്‍റെ ബാനറില്‍ ബെന്നി പീറ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും സംവിധാനവും മഹേഷ് പി ശ്രീനിവാസനാണ്
ജിത്തുജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’ ; ചിത്രീകരണത്തിന് തുടക്കം കുറിച്ചു
നേര്, കൂമൻ, ദൃശ്യം, ദൃശ്യം 2, മമ്മി ആന്റ് മി, മെമ്മറീസ്, നുണക്കുഴി, മൈ ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' എന്ന...
എമ്പുരാന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി
പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായെത്തുന്ന എമ്പുരാനു വിജയാശംസകൾ നേർന്നു മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച എമ്പുരാൻ പോസ്റ്ററിനൊപ്പം ‘മലയാള സിനിമയുടെ അഭിമാനമാകട്ടെ’ എന്നു അദ്ദേഹം വാക്കുകൾ കുറിച്ചു. മലയാളികൾ ഏറെ പ്രതീക്ഷയോടെ...
കുണ്ടന്നൂരിലെ കുത്സിതലഹള; ട്രയിലർ ഏറ്റെടുത്ത് പ്രേക്ഷകർ
കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും സംവിധാനം ചെയ്യുന്ന ചിത്രം ‘കുണ്ടന്നൂരിലെ കുത്സിതലഹള’യുടെ ട്രയിലർ ശ്രദ്ധേയമാകുന്നു.
പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു
കേന്ദ്ര- സംഗീത- നാടക- അക്കാദമി പുരസ്കാരവും കേരള- നാടക അക്കാദമി ഫെല്ലൊഷിപ്പും നേടി.







