Thursday, May 1, 2025

സോജൻ ജോസഫ്- ഷൈൻ ടോം ചാക്കോ ഒന്നിക്കുന്ന ചിത്രം ഒപ്പീസ് പുരോഗമിക്കുന്നു

സോജൻ ജോസഫ് സംവിധാനം ചെയ്ത്  ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്ന  ചിത്രം ഒപ്പീസിലേക്ക് കന്നഡ- തെലുങ്ക് ചിത്രങ്ങളിലെ അഭിനേതാവായ ദീക്ഷിത് ഷെട്ടിയും ഒന്നിക്കുന്നു.  ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും സജീവ സാന്നിദ്ധ്യമാണ് സോജൻ ജോസഫ്. മലയാളത്തിൽ ദീക്ഷിത് ഷെട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഒപ്പീസ്. ദീക്ഷിത് ഷെട്ടിയും ഷൈൻ ടോം ചാക്കോയും ഇതിന് മുൻപ് ഒന്നിച്ചഭിനയിച്ച ചിത്രം ദസര ശ്രദ്ധേയമായിരുന്നു. ഇടവേളയ്ക്ക് ശേഷം ഇഷാ തൽവാർ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നു. സോളമന്റെ തേനീചകളിലൂടെ സിനിമയിലേക്ക് ചുവട് വെച്ച ദർശന നായരാണ് നായികയായി എത്തുന്നത്.

കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24/7 എന്നീ ചിത്രങ്ങളാണ് സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുള്ളത്. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ പ്രണയത്തിന്റെ വേറിട്ട ഭാവതലങ്ങളെയാണ് അവതരിപ്പിക്കുന്നത്. ആകർഷൻ എന്റർടൈമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രദ്യുമന കോളേഗൽ ആണ് നിർമ്മാണം. സംഗീതം ജയചന്ദ്രൻ, വരികൾ റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, മനോജ് യാദവ്, ഛായാഗ്രഹണം സന്തോഷ് തുണ്ടിയിൽ, എഡിറ്റിങ് ശ്യാം ശശിധരൻ.

spot_img

Hot Topics

Related Articles

Also Read

‘എപ്പോഴും നല്ല സിനിമകൾ ചെയ്യാൻ ​ഗം​ഗേട്ടൻ പ്രേരിപ്പിക്കുമായിരുന്നു’- സംവിധായകന്‍ ജയരാജ്

0
'ഡൽഹിയിൽ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്തൊക്കെ അദ്ദേഹത്തിന്‍റെ സാന്നിധ്യം അവിടെ എപ്പോഴുമുണ്ടായിരുന്നു. അവിടെയൊക്കെ മലയാളത്തിന്‍റെ  ഒരു സാന്നിധ്യമായിരുന്നു അദ്ദേഹം'

എബ്രിഡ് ഷൈൻ- ഹണി റോസ് ചിത്രം ‘റേച്ചൽ’ ചിത്രീകരണം പൂർത്തിയായി

0
ആനന്ദിനി ബാലയുടെ സംവിധാനത്തിൽ എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘റേച്ചലി’ന്റെ ചിത്രീകരണം പൂർത്തിയായി.

‘കണ്ണൂര്‍ സ്ക്വാഡി’ന് പറയാനുണ്ട് അതിജീവിച്ച ‘മഹായാന’ത്തെ കുറിച്ച്

0
അന്ന് അതിജീവിച്ചു കൊണ്ട് മഹായാനം നടത്തിയ സി ടി രാജന്‍ എത്തി നില്‍ക്കുന്നത് കണ്ണൂര്‍ സ്ക്വാഡ് എന്ന സൂപ്പര്‍ ഹിറ്റായ മമ്മൂട്ടി ചിത്രത്തിന് മുന്നിലാണ്. ചിത്രത്തിന്‍റെ തിരക്കഥ സി ടി രാജന്‍റെ മൂത്തമകന്‍ റോബിയുടെതാണ്. സംവിധാനം ഇളയ മകന്‍ റോണിയുടെതും.

ഗുളികൻ തെയ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗു’

0
ഫാന്റസി ഹൊറർ ചിത്രമായ ‘ഗു’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഗുളികൻ തെയ്യത്തിന്റെ പ്രമേയവുമായാണ് ഗു എത്തുന്നത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു.

കന്നഡ നടി ലീലാവതി അന്തരിച്ചു

0
നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.