Thursday, May 1, 2025

സെപ്തംബര്‍ 28-നു കണ്ണൂര്‍ സ്ക്വാഡ് തിയ്യേറ്ററുകളിലേക്ക്

മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡ് സെപ്തംബര്‍ 28-നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ASI ജോര്‍ജ് മര്‍ട്ടിന്‍ എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളത്. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമായ കണ്ണൂര്‍ സ്ക്വാഡിന്‍റെ സംവിധാനം റോബിന്‍ വര്‍ഗീസ് രാജും കഥ ഷാഫിയുടെതും തിരക്കഥ ഡോക്ടര്‍ റോണിയുടേതുമാണ്. വിജയരാഘവന്‍, കിഷോര്‍ കുമാര്‍, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, ശബരീഷ്, മനോജ് കെ യു തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ വെഫെയര്‍ ഫിലിംസാണ് കേരളത്തില്‍ ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. കണ്ണൂര്‍ സ്ക്വാഡിന്‍റെ ട്രൈലര്‍ ഇതിനോടകം തന്നെ ഇരുപത്തി മൂന്ന് ലക്ഷത്തോളം കാഴ്ചക്കാരുമായി മുന്നേറുകയാണ്. ഛായാഗ്രഹണം: മുഹമ്മ്ദ് റാഫില്‍, സംഗീതം: സുഷിന്‍ ശ്യാം, എഡിറ്റിങ്: പ്രവീണ്‍ പ്രഭാകര്‍.

spot_img

Hot Topics

Related Articles

Also Read

ആഷിക് അബൂ ചിത്രം ‘റൈഫിൾ ക്ലബി’ൽ സുരേഷ് കൃഷ്ണ

0
ആഷിക് അബൂ സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ നായകനായി എത്തുന്നു. ഡോ: ലാസർ എന്ന കഥാപാത്രമായാണ് സുരേഷ് കൃഷ്ണ എത്തുന്നത്. നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രമായി നിറഞ്ഞു...

ബിജുമേനോൻ നായകനായി എത്തുന്ന ‘തുണ്ട്’; ട്രയിലർ റിലീസിന്

0
തല്ലുമാല, അയൽവാശി എന്നീ ശ്രദ്ധേയ സിനിമകൾക്ക് ശേഷം ആഷിക് ഉസ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തുണ്ടി’ന്റെ ട്രയിലർ റിലീസ് ചെയ്തു.

‘ഹലോ മമ്മി’ നവംബർ- 21 ന് തിയ്യേറ്ററിലേക്ക്

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മി നവംബർ- 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച്...

പ്രൊമോയും പ്രൊമോ ഷൂട്ടുമില്ലാതെ എമ്പുരാന്‍ ചിത്രീകരണം ആരംഭിക്കും; പൃഥ്വിരാജ്

0
എമ്പുരാന് പ്രമോയോ പ്രൊമോ ഷൂട്ടോ ഉണ്ടാകില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിങ്ങ് തീയതിയും പ്രൊജെക്ടിന്‍റെ വിശദാംശങ്ങളും ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നതാണ്.” പൃഥ്വി രാജ് ഫേസ് ബുക്കില്‍ കുറിച്ചു.

മാത്യു തോമസ് ചിത്രം ‘ലൌലി’ തിയ്യേറ്ററുകളിലേക്ക്

0
മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’ ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ- ത്രീഡി മൂവിയാണ് ‘ലൌലി’. തിരക്കഥാകൃത്തായ...