Saturday, March 7, 2026

സുരാജ് പ്രധാനകഥാപാത്രമായി എത്തുന്ന  ‘ED – എക്സ്ട്രാ ഡീസന്റ്’ ഡിസംബർ 20- ന് റിലീസ്

തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്നചിത്രം ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. . തികച്ചും നർമ്മ പ്രധാനമായ ചിത്രമായിരിക്കും ‘ED – എക്സ്ട്രാ ഡീസന്റ്’. പുതുമുഖമായ ദിൽനയാണ് നായിക. ഏറ്റവും പുതിയ ലൂക്കിലാണ് പോസ്റ്ററിൽ സുരാജിന്റേത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രചന ആഷിക് കക്കോടി.

ഗ്രേസ് ആൻറണി, സുധീർ കരമന, വിനയ പ്രസാദ്, റാഫി, ശ്യാം മോഹൻ, ഷാജു ശ്രീധർ, പ്രശാന്ത് അലക്സാണ്ടർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവർആണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. മൂകാംബികയിലാണ് ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എഡിറ്റിങ്  ശ്രീജിത്ത് സാരംഗ്.

spot_img

Hot Topics

Related Articles

Also Read

മാത്യു തോമസ് ചിത്രം ‘ലൌലി’ തിയ്യേറ്ററുകളിലേക്ക്

0
മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’ ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ- ത്രീഡി മൂവിയാണ് ‘ലൌലി’. തിരക്കഥാകൃത്തായ...

ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രവുമായി സൌബിനും നമിതപ്രമോദും

0
സൌബിന്‍ ഷാഹിര്‍, നമിതപ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നു.

ദുരൂഹതകളുമായി ‘ഉള്ളൊഴുക്ക്’; ട്രയിലർ പുറത്ത്

0
ജൂൺ 21 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ബോളിവൂഡ് നിർമാതാവ് ഹണി ട്രേഹാൻ, റോണി സ്ക്രൂവാല, അഭിഷേക് ചൌബേ തുടങ്ങിയവരാണ് സിനിമയുടെ നിർമാതാക്കൾ.

‘ആരോ’ യിൽ പൊലീസ് വേഷത്തിൽ തിളങ്ങാൻ ജോജു ജോർജ്ജ്; മെയ് 9 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും

0
നിരവധി പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരിൽ ഇടംനേടിയ ജോജു ജോർജ്ജ് ‘ആരോ’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്നു. ചിത്രം മെയ് 9- ന് തിയ്യേറ്ററുകളിൽ എത്തും.

സൂരജ് ടോം ചിത്രം’ വിശേഷം’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

0
സൂരജ് ടോം സംവിധാനം ചെയ്ത് ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വിശേഷ’ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിക്കുന്ന ചിത്രമാണ് വിശേഷം.