സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്ക് ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കെ എസ് ഇ ബി എഞ്ചിനീയറായ മാധവനും അരിമിൽ ഉടമ ശങ്കുണ്ണിയുമായാണ് ഇരുവരും എത്തുന്നത്. ജെല്ലിക്കെട്ട്, നൻപകൽ നേരത്ത് മയക്കം, ചുരുളി എന്നീ ചിത്രങ്ങൾക്ക് ശേഷം നോവലിസ്സ് എസ് ഹരീഷ് എഴുതി പ്രേംശങ്കർ ആണ് സംവിധാനം ചെയ്യുന്നത്. ഇവർക്കിടയിൽ നടക്കുന്ന താമശകളുടെ രസകരമായ സംഭവമുഹൂർത്തങ്ങളാണ് സിനിമയിലുടനീളം. മിന്നൽ മുരളി, ആർഡിഎക്സ് എന്നീ സിനിമകളുടെ സഹാനിർമാതാക്കളായ അൻജന ഫിലിപ്പും ഒടിയൻ സിനിമയുടെ സംവിധായകൻ വി എ ശ്രീകുമാറും ചേർന്ന് രൂപീകരിച്ച സിനിമാ നിർമ്മാണ സംരഭത്തിന്റെ ആദ്യ സിനിമയാണ് തെക്ക് വടക്ക്.
Also Read
ആശീര്‍വാദിന്റെ നിര്‍മ്മാണത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘നേര്’ ഷൂട്ടിംഗ് ആരംഭിച്ചു
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന നേരിന്റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിച്ചു.
വില്പനക്കെടുക്കാത്ത ജീവിതങ്ങൾ
അവനവനെക്കൊണ്ട് സ്വയം ലാഭയേതുമില്ലാതെ ഇരുണ്ട മുറിക്കകത്ത് മറ്റുള്ളവർക്കായി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന അനേകം സ്ത്രീജീവിതങ്ങളുടെ പകർപ്പാണ് മനോരഥങ്ങളിലെ ‘വില്പന’. എം ടി വാസുദേവൻനായരുടെ എട്ട് ചെറുകഥകളെ കോർത്തിണക്കിക്കൊണ്ട് പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന...
പുത്തൻ ത്രില്ലിംഗ് ട്രയിലറുമായി ‘ജയ് ഗണേഷ്’
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിലെ ത്രില്ലിംഗ് ട്രയിലർ പുറത്തിറങ്ങി. മാളികപുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്.
ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു
അറുപതോളം നാടകങ്ങൾക്കും ഏതാനും സിനിമകൾക്കും പാട്ടുകളെഴുതിയ ഗാനരചയിതാവ് ഗോവിന്ദന് കുട്ടി എന്ന ജി കെ പള്ളത്ത് അന്തരിച്ചു. 82- വയസ്സായിരുന്നു.
ആര് ഡി എക്സിനു ശേഷം ആന്റണി വര്‍ഗീസും സോഫിയ പോളും; ചിത്രീകരണത്തിന് തുടക്കമായി
ഓണക്കാലത്ത് തിയ്യേറ്ററുകളിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ ആര് ഡി എക്സിന് ശേഷം ആന്റണി വര്‍ഗീസും നിര്‍മാതാവ് സോഫിയ പോളും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ശനിയാഴ്ച കൊച്ചിയില്‍ വെച്ചു തുടക്കമായി.