2023- 24 ലെ സാബർമതി ചലച്ചിത്ര കലാമിത്ര പുരസ്കാരത്തിന് മോളി കണ്ണമ്മാലിയെയും മാധ്യമമിത്ര പുരസ്കാരത്തിന് പി. ആർ സുമേരനെയും കാരുണ്യ മിത്ര അവാർഡിന് ബ്രദർ ആൽബിനെയും തിരഞ്ഞെടുത്തു. നവംബർ 1 ന് ഉച്ചയ്ക്ക് 1.30 ന് ആലപ്പുഴ പ്രസ് ക്ലബ് ഹാളിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും. ചടങ്ങിൽ സാബർമതി ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന ചെയർമാനും രാഷ്ട്രപതി അവാർഡ് ജേതാവുമായ രാജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ല സിവിൽ ജഡ്ജും ജില്ലാ സിവിൽ ജഡ് ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്യും. നടനും എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ ജോയ് കെ മാത്യു ആണ് മുഖ്യാതിഥി. നടനും നിര്മ്മാതാവും ദേശീയ അവാർഡ് ജേതാവുമായ റ്റോം സ്കോട് അവാർഡ് വിതരണം ചെയ്യും.
Also Read
നടി മീന ഗണേഷ് അന്തരിച്ചു
നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു...
മികച്ച സഹനടനും കോമഡി വെബ് സീരീസിനുമുള്ള മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു
ജോണി ആന്റണിക്ക് അനുരാഗം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. ഷിജു അഞ്ചുമനയുടെ ‘ചെണ്ട’ യ്ക്കാണ് മികച്ച വെബ് സീരീസിനുള്ള അവാർഡ് ലഭിച്ചത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട്; ബെന്നി പി. നായരമ്പലം ജനറൽ സെക്രട്ടറി
അടുത്ത മൂന്ന് വർഷത്തേക്ക് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. ട്രഷററായി സിബി. കെ. തോമസും തിരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതിയിൽ എതിരില്ലാതെയാണ് എല്ലാവരും...
കഥ, തിരക്കഥ, സംവിധാനം- അരവിന്ദന്‍ നെല്ലുവായ്; ‘തല്‍സമയം’ റിലീസിന്
നെല്ലുവായ് ഗ്രാമത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം അരവിന്ദന്‍ നെല്ലുവായ് നിര്‍വഹിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയിരുന്നു അരവിന്ദന്‍ നെല്ലുവായ്.
സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരഭ ചിത്രം ‘ഫൂട്ടേജ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
മഞ്ജു വാരിയരെ കേന്ദ്രകഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫൂട്ടേജി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പോസ്റ്ററിൽ വിശാഖും ഗായത്രിയുമാണ് ഉള്ളത്.







