Saturday, March 7, 2026

സതീഷ് തൻവി ചിത്രം ‘ഇന്നസെന്റ്’ തിയ്യേറ്ററുകളിലേക്ക്

എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിച്ച്  സതീഷ് തൻവി  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്റ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളികൾക്ക് സുപരിചിതനായ സോഷ്യൽ മീഡിയ താരം ടാൻസാനിയൻ പൌരനായ കിലി പോളും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. അൽത്താഫ്, അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. പൂർണ്ണമായും ഒരു കോമഡി ത്രില്ലർ കഥയാണ് ഇന്നസെന്റ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സതീഷ് തൻവിയും ശിഹാബൂം സർജി വിജയനും ചേർന്നാണ്. ഷിഹാബ് കരുനാഗപ്പള്ളിയുടേതാണ് കഥ. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ഛായാഗ്രഹണം നിഖിൽ എസ്. പ്രവീൺ, എഡിറ്റിങ് റിയാസ് കെ. ബദർ, സംഗീതം ജയ് സ്റ്റെല്ലാർ.

spot_img

Hot Topics

Related Articles

Also Read

ജിത്തു മാധവൻ- ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ പോസ്റ്റർ പുറത്ത്

0
ജിത്തുമാധവവൻ തിരക്കഥയെഴുതി  സംവിധാനം ചെയ്ത്  ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ആവേശ’ത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഏപ്രിൽ 11-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

‘കാതലി’ന് വിജയാഘോഷവുമായി മമ്മൂട്ടി ഫാൻസ് ആസ്ത്രേലിയൻ ഘടകം

0
കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്കിയത്.

ജിയോ ബേബിയും ഷെല്ലിയും പ്രധാനകഥാപാത്രങ്ങൾ; ‘സ്വകാര്യ സംഭവബഹുലം’ മോഷൻ പോസ്റ്റർ പുറത്ത്

0
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ സംഭവബഹുലം’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

‘ഇനിമുതൽ കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കിയാൽ മതി’ നൂതന സംരംഭവുമായി സർക്കാരിന്റെ  ഒടിടി പ്ലാറ്റ് ഫോം

0
മാർച്ച് ഏഴ് മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്‌പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുന്ന സിനിമ മൂന്നുദിവസംവരെയും കണ്ടുതുടങ്ങിയാൽ 72 മണിക്കൂർവരെയും ഐഡിയിൽ സൂക്ഷിക്കാം. ഒരു ഐഡിയിൽനിന്ന് മൂന്നുവ്യത്യസ്ത ഡിവൈസുകളിൽ കാണാനുമാകും.

സൈജു കുറുപ്പിന്റെ ആദ്യ നിർമ്മാണ സംരഭം ‘ഭരതനാട്യം’ വരുന്നു

0
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം കൊളുത്തി. സൈജു കുറുപ്പിന്റെ മാതാവ് സ്വിച്ചോൺ കർമ്മവും നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നല്കി.