Saturday, March 7, 2026

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ബുധനാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ

 

2023- ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാര സമർപ്പണം ബുധനാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ  വെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ദാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിനു മുഖ്യമന്ത്രി സമ്മാനിക്കും. ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, കെ രാജൻ, വി കെ പ്രശാന്ത് എം എൽ എ, കെ എൻ ബാലഗോപാൽ, മേയർ ആര്യ രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി. സുരേഷ് കുമാർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ സ് അയ്യർ, ജെ സി ദാനിയേൽ അവാർഡ് ജൂറി ചെയർമാൻ ടി വി ചന്ദ്രൻ, ചലച്ചിത്ര ജൂറി ചെയർമാൻ സുധീർ മിശ്ര, രചനാവിഭാഗം ജൂറി ചെയർപേഴ്സൺ ഡോ: ജാനകി ശ്രീധരൻ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്രഅക്കാദമി ചെയർമാൻ പ്രേംകുമാർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പൃഥ്വിരാജ് സുകുമാരൻ, ഉർവശി, ബ്ലെസ്സി, വിജയരാഘവൻ, സംഗീത് പ്രതാപ്, വിദ്യാധരൻ മാസ്റ്റർ, ജിയോ ബേബി, റസൂൽ പൂക്കുട്ടി, റോഷൻ മാത്യു, ജോജു ജോർജ്ജ്, തുടങ്ങി നിരവധി പേര് പുരസ്കാരം ഏറ്റുവാങ്ങും.

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ- ശോഭന താര ജോഡികൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു

0
സിനിമാ ജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്ക്രീനിൽ ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായിക- നായകനായി ഇവർ എത്തുന്നത്.

കഥ- തിരക്കഥ- സംവിധാനം- ഹാരിസ്, ‘മിസ്റ്റര്‍ ഹാക്കര്‍’ ടീസര്‍ പുറത്തുവിട്ടു

0
സി എഫ് സി ഫിലിംസിന്‍റെ ബാനറില്‍ ഹാരിസ് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘മിസ്റ്റര്‍ ഹാക്കറു’ടെ ടീസര്‍ പുറത്തുവിട്ടു.

സൈമ നെക്സ്സ്ട്രീമിങ് അവാർഡ് ; മികച്ച ജനപ്രിയ ചിത്രമായി ‘പുരുഷ പ്രേതം’

0
സൈമ നെക്സ സ്ട്രീമിങ് അക്കാദമി അവാർഡ് കൃഷാനന്ദിന്. 2023- ൽ പുറത്തിറങ്ങിയ ‘പുരുഷ പ്രേതം’ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ജനപ്രീതി ലഭിച്ച ചിത്രം എന്ന ബഹുമതിയാണ് ലഭിച്ചത്. ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്ര...

ടീസർ തീമുമായി ‘എമ്പുരാൻ’

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാൻ’ ടീസർ തീം പുറത്തിറങ്ങി. പൃഥ്വിരാജ് ഉൾപ്പെടെയുള്ള അഭിനേതാക്കൾ അവരുടെ സോഷ്യൽ മീഡിയയിൽ ടീസർ ഷെയർ ചെയ്തു. 2019- ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ...

അമ്മ വേഷങ്ങളിൽ  മലയാള സിനിമയുടെ പ്രിയങ്കരിയായ കവിയൂർ പൊന്നമ്മ അന്തരിച്ചു

0
അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയുടെയും സിനിമ പ്രേമികളുടെയും മനസ്സിലിടം നേടിയ കവിയൂർ പൊന്നമ്മ അന്തരിച്ചു. 79- വയസ്സായിരുന്നു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. നായികയായും സഹനടിയായും നിറഞ്ഞു...