Saturday, March 7, 2026

സംവിധാനം മാതാപിതാക്കളും അഭിനേതാക്കൾ മക്കളും; സവിശേഷതകളുമായി ‘ദി മിസ്റ്റേക്കർ ഹൂ’ തിയ്യേറ്ററുകളിലേക്ക്

ആദിത്യ ഫിലിംസിന്റെ ബാനറിൽ മായാ ശിവ നിർമ്മിച്ച് ദമ്പതികളായ മായ ശിവയും ഭർത്താവ് ശിവ നായരും ചേർന്ന് സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം  ‘ദി മിസ്റ്റേക്കർ ഹൂ’ മെയ് 31- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിൽ നായകനായി എത്തുന്നത് ഇരുവരുടെയും മകൻ ആദിത്യ ദേവ് ആണ്. മെയ്ഡ് ഇൻ ട്രിവാൻഡ്രം എന്ന ചിത്രമാണ് ഇവർ മുൻപ് സംവിധാനം ചെയ്ത സിനിമ. ചിത്രത്തിന്റെ സാങ്കേതികതയിലും മറ്റ് അണിയറ പ്രവർത്തനങ്ങളിലും സജീവമാണ് ഈ കുടുംബം.

കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോട് പകരം വീട്ടാൻ ഇറങ്ങുന്ന നായകനാണ് പ്രധാനകഥാപാത്രം. ദയ, അഡ്വ: രാജീവ് കുളിക്കിലേരി, ശ്രീലത, ക്രിസ്റ്റീന, ബിപിൻ, ബിജു, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കഥ, തിരക്കഥ,ഗാനരചന, സംഗീതം തുടങ്ങിയവയും മായ ശിവ നിർവഹിക്കുന്നു. ഛായാഗ്രഹണം മായ ശിവ, എഡിറ്റിങ് ആദിത്യ ദേവ്.

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’

0
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ റിലീസായി.

നാളെ മുതൽ തിയ്യേറ്ററുകളിൽ ക്യാമ്പസ് കഥയുടെ ‘താൾ’ തുറക്കുന്നു

0
തന്റെ ക്യാമ്പസ് ജീവിതത്തിൽ നടന്ന സംഭവകഥകളെ മുൻനിർത്തി മാധ്യമ പ്രവർത്തകനായ ഡോ: ജി കിഷോർ തിരക്കഥ എഴുതി നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘താൾ’ നാളെ മുതൽ തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

പ്രേക്ഷക മനംകവര്‍ന്ന് ‘പ്രാവി’ലെ ‘ഒരു കാറ്റു പാതയില്‍’ റിലീസ്

0
ബി കെ ഹരിനാരായണന്‍റ വരികള്‍ക്ക് ബിജിപാല്‍ ഈണമിട്ട ‘ഒരു കാറ്റു പാതയില്‍’ എന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് യാമി സോനയും ആദര്‍ശ്  രാജയും ചേര്‍ന്നാണ്.

‘നളിനകാന്തി’യുമായി ടി പത്മനാഭന്റെ ജീവിത കഥ ഇനി ബിഗ് സ്ക്രീനിൽ

0
എഴുത്തുകാരൻ ടി പത്മനാഭന്റെ ജീവിതകഥ പറയുന്ന ചിത്രം വരുന്നു. എഴുത്തുജീവിതത്തിൽ പതിറ്റാണ്ടുകൾ കടന്ന മലയാളികളുടെ പ്രിയ എഴുത്തുകാരന്റെ ജീവിതത്തെ സിനിമയാക്കുന്നത് കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ദ്രോത്ത് ആണ് പത്മനാഭന്റെ ജീവിതത്തെ ദൃശ്യരൂപത്തിൽ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി  ‘രണ്ടാം യാമം’  

0
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത് ആർ. ഗോപാലൻ തിരക്കഥ എഴുതിയ ചിത്രം രണ്ടാം യാമ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇദ്ദേഹം സംവിധാനം ചെയ്ത ഗൌരി ശങ്കരം, കുക്കിലിയാർ,...