നല്ല നിലാവുള്ള രാത്രിക്ക് ശേഷം സാന്ദ്രാപ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്രാതോമസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍നടക്കുന്നു. ഷെയിന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആന്‍റോ ജോസ് പെരേരെയും എബി ട്രീസാ പോളും ചേര്‍ന്നാണ്. മെംബര്‍ രമേശന്‍ ആണ് ഇരുവരും സംവിധാനം ചെയ്ത ഒടുവിലത്തെ സിനിമ. ഏലത്തോട്ടം നടത്തിക്കൊണ്ട് പോകുന്ന ഇടുക്കിയിലെ മലയോര കര്‍ഷകരുടെ ജീവിത കഥ പറയുന്ന ഫാമിലി എന്‍റര്‍ടൈമെന്‍റ് മൂവിയാണിത്. രണ്ട് കുടുമഭങ്ങള്‍ക്കിടയിലെ മൂന്നു പേരുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ഭീഷ്മപര്‍വം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അനഘയാണ് നായിക. ബാബുരാജ്, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, ചെമ്പന്‍ വിനോദ്, രമ്യ സുവി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ രാജേഷ് പിന്നാടന്‍, സംഗീതം കൈലാസ്, ഛായാഗ്രഹണം ലുക്ക് ജോസ് എഡിറ്റിങ് നൌഫല്‍ അബ്ദുള്ള.
ഷെയിന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു; സാന്ദ്രാപ്രൊഡക്ഷന്‍സ് ബാനറില്‍ പുതിയ ചിത്രം അണിയറയില്‍
Also Read
നായകനോ വില്ലനോ? പോസ്റ്റര്‍ പുറത്തുവിട്ട് ഭ്രമയുഗം; നിഗൂഢത നിറഞ്ഞ ചിരിയും വന്യമായ നോട്ടവുമായി മമ്മൂട്ടി
കറപുരണ്ട പല്ലുകള്‍... നിഗൂഢമായ ചിരി… വന്യമായ നോട്ടം...ഭ്രമയുഗത്തിന്‍റെ പോസ്റ്ററില്‍ പുതിയ സ്റ്റൈലിഷ് ലുക്കിലെത്തിയിരിക്കുകയാണ് മമ്മൂട്ടി
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത്
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത്
മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നാണ് ചിത്രത്തിന്റെ പേര്. 15- വർഷങ്ങൾക്ക്...
ചിരിയുടെ പൂരം തീർക്കാൻ ഫെബ്രുവരി 9-ന് ജി സി സി യിലേക്കും വരുന്നു ‘അയ്യർ ഇൻ അറേബ്യ’
കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നല്കുന്ന കോമഡി എന്റർടൈമെന്റ് മൂവി അയ്യർ ഇൻ അറേബ്യ ജി സി സിയിലേക്ക് ഫെബ്രുവരി 9 ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.
‘ഇനിമുതൽ കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കിയാൽ മതി’ നൂതന സംരംഭവുമായി സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം
മാർച്ച് ഏഴ് മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്‌പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുന്ന സിനിമ മൂന്നുദിവസംവരെയും കണ്ടുതുടങ്ങിയാൽ 72 മണിക്കൂർവരെയും ഐഡിയിൽ സൂക്ഷിക്കാം. ഒരു ഐഡിയിൽനിന്ന് മൂന്നുവ്യത്യസ്ത ഡിവൈസുകളിൽ കാണാനുമാകും.
‘തീരമേ താരാകെ…’ പുതിയ ഗാനവുമായി ‘ജനനം 1947 പ്രണയം തുടരുന്നു’
‘തീരമേ താരാകേ’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സംഗീതം ചിട്ടപ്പെടുത്തിയത് ഗോവിന്ദ് വസന്തയുമാണ്.







