Thursday, May 1, 2025

ഷാജി കൈലാസ് ചിത്രത്തില്‍ ഭാവന; ഭീതി നിറഞ്ഞ ത്രില്ലറുമായി ‘ഹണ്ട്’ ട്രയിലര്‍ റിലീസ് ചെയ്തു

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഹണ്ട്’ ട്രൈലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഭാവനയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മെഡിക്കല്‍ ക്യാംപസിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഉദ്വോഗജനകമായ ഞെട്ടിപ്പിക്കുന്ന രംഗങ്ങളാണ് ട്രൈലര്‍ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തില്‍ രഞ്ജി പണിക്കര്‍, രാഹുല്‍ മാധവ്, നന്ദു, അജ്മല്‍ അമീര്‍, അന്നു മോഹന്‍, ബിജു പപ്പന്‍, ജി സുരേഷ് കുമാര്‍, വിജയ കുമാര്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സുധി പാലക്കാട്, കൊല്ലം തുളസി, സോനു, ദിവ്യ നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രചന നിഖ്ല് ആനന്ദ്. ഹരി നാരായണന്‍റെയും സന്തോഷ് വര്‍മ്മയുടെയും വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം ജാക്സണ്‍ ജോണ്‍സണ്‍. എഡിറ്റിങ് അജാസ് മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ് നേടി ഷെബി ചൌഘട്ടിന്റെ ‘കാക്കിപ്പട’

0
കുട്ടികൾ നേരിടേണ്ടിവരുന്ന ലൈംഗിക ചൂഷണങ്ങൾ പ്രമേയമായി വരുന്ന സിനിമയാണിത്. ഷൈജി വലിയകത്താണ് ചിത്രത്തിന്റെ നിർമാണം. ഈ ചിത്രം ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഉര്‍വ്വശിയും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിന് തിരിതെളിഞ്ഞു

0
ഉര്‍വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ കൊച്ചിയില്‍ വെച്ച് നടന്നു.

ദിലീപ് ചിത്രം ‘ഭ. ഭ. ബ’ യിൽ അതിഥി വേഷത്തിൽ മോഹൻലാലും

0
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭ ഭ ബ’ യിൽ (ഭയം ഭക്തി ബഹുമാനം) മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. 14- വർഷങ്ങള്ക്ക് ശേഷമാണ് മോഹൻലാലും ദിലീപും ചിത്രത്തിൽ...

ഗൌതം രവീന്ദ്രന്റെ കഥയും തിരക്കഥയും സംവിധാനവും; ‘ചിത്രീകരണം പൂർത്തിയാക്കി ‘കനോലി ബാന്റ് സെറ്റ്’

0
വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി കെ സുന്ദർ എന്നിവർ നിർമ്മിച്ച് ഗൌതം രവീന്ദ്രൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കനോലി ബാന്റ് സെറ്റ്’ ന്റെ...

‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ട്രയിലർ പുറത്തിറങ്ങി. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷാനവാസ്...