Thursday, May 1, 2025

വെറും 16 മണിക്കൂറിനുള്ളില്‍ പുറത്തിറങ്ങി; ലോകറെക്കോര്‍ഡുമായി ‘എന്ന് സാക്ഷാല്‍ ദൈവം ’

തിരക്കഥ മുതല്‍ റിലീസ് വരെ ഒരു ചിത്രം തിയ്യേറ്ററിലേക്കെത്തുവാന്‍ എടുത്ത സമയം വെറും പതിനാറ് മണിക്കൂര്‍. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം, വേള്‍ഡ് റെക്കോര്‍ഡ്, ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് അടക്കം ബഹുമതികള്‍ നേടിയ ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് വെച്ചു നടന്നു.

ചിത്രത്തിന്‍റെ കഥ,തിരക്കഥ, എഡിറ്റിങ്, ഛായാഗ്രഹണം,സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എസ് എസ് ജിഷ്ണു ദേവാണ്. നിര്‍മ്മാണം ശ്രീവിഷ്ണു ജെ എസ്, സ്നേഹല്‍ റാവു, ജിനു സെലിന്‍, ദീപു ആര്‍ എസ്, ശിവപ്രസാദ്, തുടങ്ങിയവരും നിര്‍വഹിച്ചു. അനസ് ജെ, കെ പി എ സി സുജിത്, അഭിഷേക് ശ്രീകുമാര്‍, ജലതാ ഭാസ്കര്‍, ടി സുനില്‍ പുന്നക്കാട്, ജയചന്ദ്രന്‍ തലയില്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ദുരൂഹമായി കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മരണകാരണത്തിന്‍റെ സത്യാവസ്ഥ പുറത്തെത്തിക്കുവാന്‍ വീട്ടിലേക്കെത്തുന്ന ഒരു യുട്യൂബ് വ്ളോഗറുടെ കഥയാണ് ‘എന്ന് സാക്ഷാല്‍ ദൈവം’. പ്രീ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നീ ജോലികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി 16- മണിക്കൂര്‍ കൊണ്ട് ഈ ചിത്രം ഡബ്ലു. എഫ്. സി. എന്‍ (WFCN), സി. ഒ. ഡി (COD), മൂവി വുഡ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

പുതിയ ട്രയിലറുമായി ‘ഒരു കട്ടിൽ ഒരു മുറി’

0
മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്ന ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി.

മാന്ത്രിക വിരലുകളാൽ തബലയിൽ സംഗീതം നെയ്ത ഉസ്താദ് സാക്കിർ ഹുസൈന് വിട

0
സംഗീതത്തിൽ വിസ്മയം തീർത്ത തബലനിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി. തബലയിൽ അദ്ദേഹം തീർത്ത നാദ പ്രപഞ്ചം ഇനി ഓർമ്മ. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73-...

‘കപ്പേള’യ്ക്ക് ശേഷം ‘മുറ’; ട്രയിലർ റിലീസ്

0
സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി. തിരുവനന്തപുരം...

സുരേഷ് ഗോപി- ബിജുമേനോന്‍ ചിത്രം ഗരുഡന്‍ നവംബറില്‍ തിയ്യേറ്ററുകളിലേക്ക്

0
മാജിക് ഫ്രൈംസിന്‍റെ ബാനറില്‍ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് മിഥുന്‍ മാനുവലിന്‍റെതാണ് തിരക്കഥ. അഞ്ചാം പാതിരയാണ് മിഥുന്‍ മുന്‍പ് തിരക്കഥ എഴുതി  ശ്രദ്ധേയമായ ചിത്രം. നവംബറില്‍ ഗരുഡന്‍ തിയ്യേറ്ററുകളിലേക്ക് എത്തും.

പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല, മഹേഷ് നാരായണന്‍

0
‘ഇതുവരെ ചെയ്തതില്‍ നിന്നു കുറച്ചൊന്നു മാറി ചെയ്ത സിനിമയാണ് അറിയിപ്പ്. ആ സിനിമ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം ഉണ്ട്. പലരാജ്യാന്തര മേളകളിലും തെരഞ്ഞെടുത്ത സിനിമയാണ്, പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല. സിനിമയില്‍ പങ്കാളികളായ എല്ലാവരോടും നന്ദി പറയുന്നു’.