നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിനുമേലുണ്ടായിരുന്ന വിലക്ക് കോടതി നീക്കം ചെയ്തു. ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കി. എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യ നിർമ്മാതാക്കളുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ നിർമ്മാതാവായ നൈസാം സലാമിനെതിരെ നല്കിയ പരാതിയാണ് കേസിനാസ്പദം.
ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈമെന്റ് ജോണർ മൂവിയാണ് ആഭ്യന്തര കുറ്റവാളി. പുതുമുഖതാരം തുളസിയാണ് ചിത്രത്തിൽ നായിക വേഷമിടുന്നത്. ജഗതി ശ്രീകുമാർ, അസീസ് നെടുമങ്ങാട്, സിദ്ധാർഥ് ഭരതൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, റീനി ഉദയകുമാർ, ശ്രേയ രുക്മിണി, പ്രേം കുമാർ, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രീജ ദാസ്, വിജയകുമാർ തുടങ്ങിവർ അഭിനയിക്കുന്നു. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാംസലാം ആണ് നിർമ്മാണം. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റിങ് സോബിൻ സോമൻ, സംഗീതം ബിജിപാൽ, ക്രിസ്റ്റി ജോബി