ലൂസിഫറിന്റ രണ്ടാം ഭാഗമായ എമ്പുരാൻ വലിയ വിജയമായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ‘ലൂസിഫറിന്റെ മൂന്നാം ഭാഗം എമ്പുരാനെക്കാൾ വലിയ സിനിമയായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. സ്വപ്നമാണോ എന്ന് തോന്നും വിധത്തിൽ എമ്പുരാൻ വളര്ന്നു കഴിഞ്ഞു എന്നും മോഹൻലാൽ പറഞ്ഞു. കൂടാതെ എമ്പുരാൻ സിനിമ കാത്തിരിക്കുന്ന എല്ലാ പ്രേക്ഷകർക്കും നന്ദികൂടി അറിയിച്ചിരിക്കുകയാണ് അദ്ദേഹം. മൂന്ന് കഥകളായി കിടക്കുന്നതാണ് ലൂസിഫർ. ഈ മൂന്ന് കഥകളും മൂന്ന് സിനിമകളായാണ് പുറത്ത് വരിക. മോഹൻലാൽ, മഞ്ജുവാര്യർ, പൃഥ്വിരാജ്, ടോവിനോ, ആൻറണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
‘ലൂസിഫറിന്റെ വിജയം എമ്പുരാനിലേക്ക്, മൂന്നാം ഭാഗമെത്തുക ഇതിലും ഗംഭീരമായി’; മോഹൻലാൽ
Also Read
രസിപ്പിക്കുന്ന ടീസറുമായി ‘മലയാളി ഫ്രം ഇന്ത്യ’
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ രസിപ്പിക്കുന്ന ട്രയിലർ പുറത്തിറങ്ങി.
സംവിധാനം മാതാപിതാക്കളും അഭിനേതാക്കൾ മക്കളും; സവിശേഷതകളുമായി ‘ദി മിസ്റ്റേക്കർ ഹൂ’ തിയ്യേറ്ററുകളിലേക്ക്
ആദിത്യ ഫിലിംസിന്റെ ബാനറിൽ മായാ ശിവ നിർമ്മിച്ച് ദമ്പതികളായ മായ ശിവയും ഭർത്താവ് ശിവ നായരും ചേർന്ന് സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം ‘ദി മിസ്റ്റേക്കർ ഹൂ’ മെയ് 31- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും
ഏപ്രിൽ 27 ന് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററുകളിലേക്ക്
ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഒരു കട്ടിൽ ഒരു മുറി റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.
പതുമുഖങ്ങളെ അണിനിരത്തിയ ‘ക്രൌര്യം’ ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ
ആകാശത്തിനും ഭൂമിക്കുമിടയിൽ, മേരേ പ്യാരെ ദേശവാസിയോo എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ക്രൌര്യം ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പുതുമുഖങ്ങളായ സിനോജ് മാക്സ്,...
മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കഥയുമായി മായാവനം; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
നാലു മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ ജീവിതകഥ പറയുന്ന ചിത്രം മായാവനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സായ്- സൂര്യ ഫിലിംസിന്റെ ബാനറിൽ ഡോ: ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മായാവനം.