Thursday, May 1, 2025

റിലീസ് തീയതി പുതുക്കി ‘സമാറാ’ ആഗസ്ത് 11- നു തിയ്യേറ്ററുകളിലേക്ക്

റഹ്മാന്‍ നായകനായി എത്തുന്ന ചിത്രം ‘സമാറാ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 4- നു ഇറങ്ങാനിരുന്ന ചിത്രത്തിന്‍റെ റിലീസ് ആഗസ്ത് 11- ലേക്കാണ് മാറ്റിയത്. നവാഗത സംവിധായകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്‍റെ ട്രയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. പീക്കോക്ക് ആര്‍ട്ട് ഹൌസിന്‍റെ ബാനറില്‍ എം കെ സുഭാകരനും അനുജ് വര്‍ഗീസ് വില്ല്യാടത്തും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘സമാറാ’. കുളു, മണാലി, ജമ്മുകാശ്മീര്‍, ധര്‍മ്മശാല തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടന്നു. ഏറെ പുതുമയോടെയാണ് ചിത്രത്തിന്‍റെ ട്രയിലറും റിലീസായത്. ‘ബജ്രംഗി ഭായ്ജാന്‍, ജോളി എല്‍ എല്‍ ബി 2 എന്നീ ഹിന്ദി ചിത്രങ്ങളിലൂടെയും വിശ്വരൂപം 2 എന്ന തമിഴ് ചിത്രത്തിലൂടെയും ശ്രദ്ധേയനായ ബോളിവുഡ് താരം മീര്‍സര്‍വാര്‍, തമിഴ് നടന്‍ ഭരത്, സഞ്ജന ദീപു, ബിനോജ് വില്ല്യ, ടിനിജ്, ടോം സ്കോട്ട്, ഗോവിന്ദ് കൃഷ്ണ, രാഹുല്‍ മാധവ് ‌തുടങ്ങി നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീത സംവിധാനം ദീപക് വാര്യരും ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്, പശ്ചാത്തല സംഗീതം ഗോപീസുന്ദറും എഡിറ്റിങ് ആര്‍ ജെ പപ്പനും നിര്‍വഹിച്ചു.

spot_img

Hot Topics

Related Articles

Also Read

സൈജു കുറുപ്പിന്റെ ആദ്യ നിർമ്മാണ സംരഭം ‘ഭരതനാട്യം’ വരുന്നു

0
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം കൊളുത്തി. സൈജു കുറുപ്പിന്റെ മാതാവ് സ്വിച്ചോൺ കർമ്മവും നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നല്കി.

 ‘സീക്രട്ട്’ ജൂലൈ 26- ന് തിയ്യേറ്ററുകളിലേക്ക്

0
മോട്ടിവേഷണൽ ഡ്രാമജോണറിൽ തിയ്യേറ്ററിലേക്ക് എത്തുന്ന ചിത്രം സീക്രട്ട് എന്ന ചിത്രം ജൂലൈ 26 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.. എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാർവതി...

‘കെ ജി എഫി’ന്റെ യഷ് ഇനി ‘ടോക്സിക്കി’ൽ; സംവിധായികയായി ഗീതുമോഹൻദാസ്

0
നടൻ യഷ് നായകനായ പുതിയ ചിത്രം അനൌൺസ്മെന്റ് ചെയ്തു. ‘ടോക്സിക്- എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപസ്’ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗീതുമോഹൻദാസ് ആണ്.

നിലപാടും പ്രസ്ഥാനവും പൌരബോധവും –‘മുഖാമുഖം’ സിനിമയില്‍

0
ആശയ സംഘട്ടനങ്ങളുടെ വേദിയാണ് നമ്മുടെ ഭൂമി.സംവേദനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കൂട്ടായ പ്രസ്ഥാനങ്ങളിലൂടെയും സാമൂഹികവും സാംസ്കാരികവുമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും കലകളിലൂടെയും മൗനത്തിലൂടെയും എന്നിങ്ങനെ മനുഷ്യന് അഭിപ്രായവും ആശയങ്ങളും അടയാളപ്പെടുത്താനുള്ള വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. സിനിമ കലാപ്രവർത്തനങ്ങളിലൊന്നാണ്. കലയെ...

ഫസ്റ്റ് ലുക് പോസ്റ്ററുമായി പത്മരാജന്‍റെ കഥയില്‍ നിന്നും ‘പ്രാവ്’; സെപ്റ്റംബര്‍ 15- നു  തിയ്യേറ്ററിലേക്ക്

0
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.