Thursday, May 1, 2025

യവനിക വീണു; മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിടവാങ്ങി

മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി  ജോര്‍ജ്ജ് വിട വാങ്ങി. 78- വയസ്സായിരുന്നു. എറണാകുളത്തെ കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം. തികച്ചും സവിശേഷമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്കു ദിശാബോധം നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്ജ്. ആദാമിന്‍റെ വാരിയെല്ല്, യവനിക, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്, ഇരകള്‍, തുടങ്ങിയ ഏതാനും സിനിമകളിലൂടെ മലയാള സിനിമയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കുവാന്‍ കെ ജി ജോര്‍ജ്ജിന് കഴിഞ്ഞിട്ടുണ്ട്.

പുതുകാലത്തെ സിനിമാലോകം കെ ജി ജോര്‍ജ്ജ് എന്ന അനശ്വര സംവിധായകന്‍റെ സിനിമകളെ പഠന വിധേയമാക്കുന്നതു അദ്ദേഹത്തിന്‍റെ കഴിവിനുള്ള ഉദാഹരണമാണ്. ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട പഞ്ചവടിപ്പാലം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. സ്വപ്നാടനം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കെ ജി ജോര്‍ജ്ജ് പിന്നീട് സമ്മാനിച്ചത് കാലത്തിനു മുന്‍പേ കുതിക്കുന്ന പ്രതിഭയെ അടയാളപ്പെടുത്തിയ ഒരുപിടി നല്ല സിനിമകള്‍. അത് വരെ നിലനിന്നു പോന്നിരുന്ന സിനിമയെ കുറിച്ചുള്ള മുന്‍ധാരണകളെയെല്ലാം പൊളിച്ചെഴുതിയ കെ ജി ജോര്‍ജ്ജിന്‍റെ സിനിമകള്‍ പുതുപാതയിലേക്ക് മലയാള സിനിമയെയും പ്രേക്ഷകരെയും ആനയിച്ചു.

ഇരുപതോളം സിനിമകള്‍ മാത്രമേ കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ മിക്കവയും കലാമൂല്യമുള്ള പ്രതിഭയുടെ തിളക്കത്തോടെ ഇന്നും മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. ഈ ഇരുപതു സിനിമകളിലൂടെ മലയാള സിനിമയ്ക്കു പുതിയ ചലച്ചിത്രാനുഭവവും പുതു ചരിത്രവും കുറിച്ചു കെ ജി ജോര്‍ജ്ജ് എന്ന കലാകാരന്‍. വിപ്ലവകരമായ മാറ്റമായിരുന്നു അത്. സമൂഹത്തില്‍ നിലനിന്നു പോന്നിരുന്ന അനീതിയെ, കപട സദാചാരത്തെ, വ്യവസ്ഥാപിത നായകാ നായിക സങ്കല്‍പ്പങ്ങളെ സിനിമയ്ക്കകത്ത് തന്നെ നിലനിന്നു പോന്നിരുന്ന ചൂഷണ മനോഭാവത്തെ അദ്ദേഹo നിശിതമായി വിമര്‍ശിച്ചു, ചോദ്യം ചെയ്തു.

ഇരുപതു ചിത്രങ്ങള്‍ ഇരുപതു നൂറ്റാണ്ടുകളെ മുദ്രണം ചെയ്യുവാന്‍ കരുത്തുറ്റതായിരുന്നു. അത് കൊണ്ട് തന്നെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആദ്യ ചിത്രമായ സ്വപ്നാടനത്തിന് 1975- ല്‍ സംസ്ഥാന പുരസ്കാരം, രാപ്പാടികളുടെ ഗാഥയ്ക്കു 1978- ല്‍ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയെന്ന നിലയ്ക്ക് ലഭിച്ച സംസ്ഥാന പുരസ്കാരം, മികച്ച ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരം 1982- ല്‍  യവനികയ്ക്കും മികച്ച രണ്ടാമത്തെ ചിത്രമായി 1983- ല്‍ ആദാമിന്‍റെ വാരിയെല്ലിനും ഇരകള്‍ക്ക് 1985- ല്‍  മികച്ച രണ്ടാമത്തെ കഥയ്ക്കും സിനിമയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. 2016- ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ദാനിയേല്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1998- ല്‍ സംവിധാനം ചെയ്ത ഇലവങ്കോട് ദേശമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സല്‍മ ജോര്‍ജ്ജ് ആണ് ഭാര്യ.

spot_img

Hot Topics

Related Articles

Also Read

‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ചിത്രീകരണം ആരംഭിച്ചു

0
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി അഭിനയിക്കുവാൻ സെറ്റിൽ എതിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ...

27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ ‘അദൃശ്യജാലകങ്ങൾ’ പ്രദർശിപ്പിച്ചു

0
ഡോ: ബിജു രചനയും സംവിധാനവും ചെയ്ത് ടോവിനോ തോമസും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘അദൃശ്യജാലകങ്ങൾ’ 27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ പ്രദർശിപ്പിച്ചു.

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിലേക്ക്

0
ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഗരുഡൻ എന്ന ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

ആഗസ്ത് രണ്ടിന് തിയ്യേറ്ററിലേക്ക് ‘ചിത്തിനി’ എത്തുന്നു

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രംചിത്തിനി ആഗസ്ത് രണ്ടിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. . ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്

‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ പുത്തൻ പോസ്റ്റർ പുറത്ത്

0
നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ പോസ്റ്റർ പുറത്തിറങ്ങി. കണ്ടം ക്രിക്കറ്റ് കളിയെ പശ്ചാത്തലമാക്കിയുള്ളതാണ് പ്രമേയം. സുഡാനി ഫ്രം നൈജീരിയയിലെ സംവിധായകൻ...