Saturday, March 7, 2026

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. ഡിസംബർ 25- ന്46 വർഷത്തെ അഭിനയജീവിതത്തിലാദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. 3 ഡി  സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രേക്ഷകർക്ക് സിനിമ കാണാൻ സാധിക്കും. ഡിഗാമയുടെ നിധികാക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹൻലാൽ എത്തുന്നത്. നിരവധി ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 170- ദിവസത്തോളമാണ് ബറോസിന്റെ ഷൂട്ടിംഗ് നടന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന  ജിജോ സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ  കഥയാണ് ബറോസിന്റെ പ്രമേയം. ക്യാമറ സന്തോഷ് ശിവൻ. 

spot_img

Hot Topics

Related Articles

Also Read

മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യ തെലുങ്കുനടനായി അല്ലു അര്‍ജുന്‍

0
തെലുഗു സിനിമയില്‍ ചരിത്രത്തിലാദ്യമായി അല്ലു അര്‍ജുന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.

രസകരമായ ട്രയിലറുമായി ‘കുടുംബസ്ത്രീയും കുഞ്ഞാടും’

0
മഹേഷ് പി ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസനും അന്ന രേഷ്മ രാജനും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി

‘രണ്ടാമൂഴം’ ഇനി ചലച്ചിത്ര ലോകത്തേക്ക്

0
മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ രചിച്ച ക്ലാസിക് നോവൽ ‘രണ്ടാമൂഴം’ സിനിമയാകാൻ പോകുന്നുവെന്ന് അദ്ദേഹത്തിന്റെ മകൾ അശ്വതി വി. നായർ പ്രഖ്യാപിച്ചു. കോഴിക്കോട് വെച്ച് നടക്കുന്ന കെ. എൽ. എഫിന്റെ...

മികച്ച പ്രമേയമുള്ള സിനിമയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി അൻജന- വാർസ് ഒന്നിക്കുന്നു

0
മിന്നൽ മുരളി, ആർ ദി എക്സ് എന്നീ സിനിമകളുടെ സഹനിർമ്മാണത്തിന് ശേഷം  അൻജന ഫിലിപ്പും സിനിമ- പരസ്യ സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി എ ശ്രീകുമാറും ചേർന്ന് സിനിമാ നിർമ്മാണത്തിന് ഒരുങ്ങുന്നു. സംരഭമായ ‘ദൃശ്യ മുദ്ര’ മോഹൻലാൽ പ്രകാശനം ചെയ്തു.

‘നൈറ്റ് റൈഡേഴ്സ്’ ചിത്രീകരണം പൂർത്തിയായി

0
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ ചിത്രസംയോജകനായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സജിൻ അലി, ദീപൻ...