Thursday, May 1, 2025

‘മൂന്നാംഘട്ട’ത്തില്‍ രഞ്ജി വിജയന്‍; മലയാള ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത് യു കെ യില്‍

പൂര്‍ണമായും യുകെ യില്‍ ചിത്രീകരിച്ച മൂന്നാംഘട്ടത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രഞ്ജി വിജയന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. സ്വപ്നരാജ്യം, 8119 മൈല്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജി വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് മൂന്നാംഘട്ടം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മാല പാര്‍വതി, അനൂപ് കൃഷ്ണന്‍, സുനില്‍ സൂര്യ, സുനില്‍ സുഖദ, ആര്‍ എസ് വിമല്‍, ബിയോണ്‍, ലിന്‍റു റോണി, മാത്യു തോമസ്, ബിനോ അഗസ്റ്റിന്‍, ഫ്രാന്‍സിസ് ജോസഫ് മീര, ഷെഫ് ജോമോന്‍, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സ്വപ്ന രാജ്യത്തിന് ശേഷം രഞ്ജി വിജയന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. യവനിക ടാക്കീസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് മൂന്നാംഘട്ടം. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറുമായി ‘പെരുമാനി’

0
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’യുടെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസ് ആണ് ട്രയിലർ റിലീസ് ചെയ്തത്.

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

0
നിവിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

‘ചാവേറി’ന്‍റെ ട്രൈലറില്‍ കിടിലന്‍ ലുക്കിലെത്തി കുഞ്ചാക്കോ ബോബന്‍

0
സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.

സൌബിൻ ഷാഹിർ- നമിത പ്രമോദ് ഒന്നിക്കുന്ന ചിത്രം ‘മച്ചാന്റെ മാലാഖ’ പോസ്റ്റർ റിലീസ്

0
സൌബിൻ ഷാഹിർ, നമിത പ്രമോദ് തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘മച്ചാന്റെ മാലാഖ’

പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സന്തോഷം: കപില്‍ കപിലന്‍

0
ഈ മനോഹര ഗാനം എന്നെ ഏല്‍പ്പിച്ച മണികണ്ഠന്‍ അയ്യപ്പന് ഒരുപാട് നന്ദി. ഞാന്‍ ആഹ്ളാദ തിമിര്‍പ്പിലാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല.