Friday, May 2, 2025

മാസ് ലുക്കില്‍ ടോവിനോ; ‘നടികര്‍ തിലക’ത്തിന്‍റെ പോസ്റ്ററില്‍ സൌബിന്‍ ഷാഹിറും ബാലു വര്‍ഗീസും സുരേഷ് കൃഷ്ണയും

ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോവിനോ തോമസ് നായകനായി എത്തുന്നു. മിന്നല്‍ മുരളി, തല്ലുമാല തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടോവിനോ നായകനായി എത്തുന്ന ചിത്രമാണ് നടികര്‍ തിലകം.  സ്റ്റൈലിഷ് ലുക്കിലുള്ള ടോവിനോ തോമസാണ് പോസ്റ്ററുകളില്‍. ഗോഡ് സ്പീസിന്‍റെ ബാനറില്‍ അലന്‍ ആന്‍റണിയും അനൂപ് വേണുഗോപാലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടോവിനോ തോമസ് എത്തുന്നത്. ബാല എന്ന കഥാപാത്രമായി സൌബിന്‍ ഷാഹിറും സുരേഷ് കൃഷണയും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ ഭാവനയാണ് നായികയായി എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലാല്‍, ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, ഇടവേള ബാബു, ബൈജുക്കുട്ടന്‍, മധുപാല്‍, അജു വര്‍ഗീസ്, മണിക്കുട്ടന്‍, മാല പാര്‍വതി, ദേവിക ഗോപാല്‍, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരന്‍ ആണ്. ക്യാമറ-ആല്‍ബി, എഡിറ്റിങ്- രതീഷ് രാജ്, സംഗീതം- യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘ഓർമ്മകളിലെ അച്ഛൻ; പ്രിയങ്കരനായ റഹ്മാൻ’ ശ്രദ്ധേയ കുറിപ്പുമായി പത്മരാജൻ മകൻ അനന്തപദ്മനാഭൻ

0
ഹോട്സ് സ്റ്റാർ സീരീസ് “1000 ബേബിസ്’ എന്ന സൈക്കോ ത്രില്ലർ മൂവിയിൽ സിഐ അജയ് എന്ന കഥാപാത്രമായ റഹ്മാൻ ഡബ്ബ് ചെയ്യാൻ എത്തുമ്പോൾ 32 വർഷങ്ങൾക്ക് ശേഷം റഹ്മാന്റെ പ്രിയ ഗുരു പത്മരാജന്റെ മകൻ അന്തപദ്മനാഭനും റഹ്മാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കൂടി അവിടം വേദിയാവുകയായിരുന്നു.

ഹക്കീം ഷാജഹാൻ ചിത്രം കടകൻ തിയ്യേറ്ററിലേക്ക്

0
നിലമ്പൂർ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥ പറയുന്ന ചിത്രം കടകൻ മാർച്ച് ഒന്നിന് തിയ്യേറ്ററിലേക്ക് എത്തും. നവാഗതനായ സജിൽ മാമ്പാടിന്റെതാണ് കഥയും സംവിധാനവും.

ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു

0
ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 88- വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം...

സെൻസറിങ്  പൂർത്തിയാക്കി ‘മലൈക്കോട്ടൈ വാലിബൻ’

0
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ജനുവരി 25 ന് പുറ ത്തിറങ്ങാനിരിക്കുന്ന ‘മലൈ ക്കോട്ടൈ വാലിബൻ’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി.

ഉര്‍വശിയെന്ന നാട്യകല

0
"ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ല, ഡബിള്‍ മീനിങ് ഡയലോഗുകള്‍ പറയില്ല, ഇന്‍റീമീറ്റ് സീനുകളില്‍ അഭിനയിക്കില്ല എന്നൊക്കെയുള്ള തീരുമാനങ്ങള്‍ ഞാന്‍ ആദ്യമേ എടുത്തിരുന്നു. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഇതൊന്നും പ്രശ്നമേ ആയിരുന്നില്ല"- ഉര്‍വശി