ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ ചിത്രീകരണം പൂർത്തിയായി. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന് ശേഷം അച്ചു ബേബി ജോൺ നിർമ്മിക്കുന്ന ചിത്രമാണ് ദാവീദ്. ലിജോ മോൾ, കിച്ചു ടെലസ്, ജെസ് കുക്കു, സൈജു കുറുപ്പ്, വിജയരാഘവൻ, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപത്രങ്ങളായി എത്തുന്നുണ്ട്. പുതുമുഖമായ മുഹമ്മദ് കരാകി യും മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സംഗീതം ജെസ്റ്റിൻ വർഗീസ്, ക്യാമറ സാലു കെ തോമസ്, എഡിറ്റിങ് രാകേഷ് ചെറുമഠം.
മാസ് ആക്ഷൻ മൂവി ‘ദാവീദി’ൽ ആൻറണി വർഗീസ് പെപ്പെ നായകൻ- ചിത്രീകരണം പൂർത്തിയായി
Also Read
‘തീരമേ താരാകെ…’ പുതിയ ഗാനവുമായി ‘ജനനം 1947 പ്രണയം തുടരുന്നു’
‘തീരമേ താരാകേ’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സംഗീതം ചിട്ടപ്പെടുത്തിയത് ഗോവിന്ദ് വസന്തയുമാണ്.
‘തേരി മേരി’ ചിത്രീകരണം പൂർത്തിയായി
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണംപൂർത്തിയായി.
രാജേഷ് മാധവൻ ചിത്രം അണിയറയിൽ; നിർമ്മാണം എ വി മൂവീസ്
നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്ത് ഇനി ഉത്തരം എന്ന ചിത്രത്തിന് ശേഷം എ വി മൂവീസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ രാജേഷ് മാധവൻ നായകനായി എത്തുന്നു. തലശ്ശേരിയിൽ വെച്ച് പൂജ ചടങ്ങുകൾ നടന്നു.
നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് & കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഒരു വല്യ ഹീറ്റ് ഒരു ചെറിയ ഗ്യാങ് എന്ന അടിക്കുറിപ്പോട് കൂടിയാണ് നിവിന്‍ പോളി ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ‘ഡി. എൻ. എ’ പ്രദർശനത്തിന്...
യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു.







