Thursday, May 1, 2025

മാധവ് സുരേഷ് ഗോപി നായകൻ; ‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ച് ചെയ്ത് സുരേഷ് ഗോപി

സൂപ്പർ ഗുഡ് ഫിലിംസിന്റ ബാനറിൽ വിൻസെന്റ് സെൽവ തിരക്കഥ എഴുതി സംവിധാനം ചെയ്ത് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ചങ് സുരേഷ് ഗോപിയും വഹിത്രത്തിന്റെ നിർമ്മാതാവ് ആർ ബു ചൌധരിയും ചേർന്ന്  നിർവഹിച്ചു. ചിമ്പു, വിജയ് തുടങ്ങിയ സൂപ്പർ ഹിറ്റ് നയകന്മാരെ  വെച്ച് സിനിമയിറക്കിയ വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. ദിലീപ് നായകനായി അഭിനയിച്ച തങ്കമണിയാണ് ഒടുവിലിറങ്ങിയ സൂപ്പർ ഗുഡ് ഫിലിംസിന്റെ നിര്മാണത്തിലെ ചിത്രം.

ചെന്നൈയിൽ സംവിധായകൻ പ്രിയദർശന്റെ സ്റ്റുഡിയോയിൽ  വെച്ച് ആയിരുന്നു ചടങ്ങ്. ചിത്രത്തിന്റെ സംവിധായകൻ ആർ കെ വിൻസെന്റ് സെൽവ, പ്രോജക്ട് ഡിസൈനർമാരായ സജിത്ത് കൃഷ്ണ, അമൃത അശോക്, മിഥുൻ, അജ്മൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കടപ്പുറത്തെ ജീവിതമാണ് ഈ ചിത്രത്തിലെ  പ്രമേയം. മാധവ് സുരേഷ് ഗോപി ആദ്യ നായകനായി തുടക്കം കുറിക്കുന്ന സിനിമ കൂടിയാണ് കുമ്മാട്ടിക്കളി. സോഹൻ ലാൽ, സതീഷ്, യാമീ, ദിനേശ് ആലപ്പി, ആൽവിൻ ആൻറണി ജൂനിയർ, അസീസ് നെടുമങ്ങാട്, അനുപ്രഭ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, റാഷിക് അജ്മൽ,അനീഷ് ഗോപാൽ, സിനോജ് അങ്കമാലി, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം വെങ്കിടേഷ്, സംഗീതം ജാക്സൺ വിജയൻ, വരികൾ സജു എസ്, എഡിറ്റിങ് ആൻറണി.

spot_img

Hot Topics

Related Articles

Also Read

റിലീസിനൊരുങ്ങി ‘പട്ടാപ്പകൽ’

0
ജൂൺ 25 ന് സാജീർ സദഫ്  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പട്ടാപ്പകൽ’ തിയ്യേറ്ററുകളിൽ എത്തുന്നു. ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജീർ സദഫ്   സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകൽ.

ഹൊറര്‍ ഫാന്‍റസിയുമായി ‘ഗു’ വരുന്നു, ദേവാനന്ദയും സൈജുകുറുപ്പും പ്രധാന കഥാപാത്രങ്ങള്‍

0
മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രം’ ഗു’ ഉടന്‍ ചിത്രീകരണം ആരംഭിക്കും.

കേരളത്തിൽ സിനിമ സമരം പ്രഖ്യാപിച്ച് ചലച്ചിത്ര സംഘടനകൾ

0
സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിൽ  കേരളത്തിൽ ജൂണ് ഒന്ന് മുതൽ സിനിമ സമരം. ജി എസ് ടി ക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ കൂടിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ...

‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക്

0
നിവിൻ പോളി, അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.

‘എക്സിസിറ്റി’ൽ നായകനായി വിശാഖ് നായർ; സംവിധാനം ഷെഹീൻ

0
സംഭാഷണമില്ലാത്ത ചിത്രമെന്നതാണ് എക്സിറ്റിന്റെ  പ്രത്യേകത. ചിത്രത്തിന്റെ മറ്റൊരു സവിശേഷത ആനിമേഷൻ ഫ്ലോയിൽ സഞ്ചരിക്കുന്ന കഥാപാത്രമാണ്. മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ് എക്സിറ്റ്.