Saturday, March 7, 2026

‘മഹാറാണി’യിൽ നർമ്മവുമായി ഷൈനും റോഷനും; ട്രയിലർ പുറത്ത്

ജി മാർത്താണ്ഡന്റെ കോമഡി എന്റർടൈമെന്റ്  ചിത്രമായ മഹാറാണിയുടെ ട്രയിലർ റിലീസായി. ഇതിന് മുൻപ് പുറത്തിറങ്ങിയ ടീസറുകളും ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇഷ്ക്, അടി മുതലായ സിനിമകൾക്ക് വേണ്ടി തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് മഹാറാണിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനും എൻ എം ബാദുഷായും ചിത്രം നിർമ്മിക്കുന്നു.

ബാലു വർഗീസ്, ജോണി ആൻറണി, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, കൈലാഷ്, ഗോകുലൻ, നിഷാ സാരംഗ്, അശ്വത് ലാൽ, ശ്രുതി ജയൻ, പ്രിയ കോട്ടയം, സന്ധ്യ മനോജ്, രഘുനാഥ് പലേരി, അപ്പുണ്ണി ശശി, ആദിൽ ഇബ്രാഹിം, ഉണ്ണി ലാലു, പ്രമോദ് വെളിയനാട്, ഗൌരി ഗോപൻ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം എസ് ലോകനാഥൻ, പശ്ചാത്തല സംഗീതം ഗോപി സുന്ദർ, ഗാനരചന രാജീവ് ആലുങ്കൽ, എഡിറ്റിങ് നൌഫൽ അബ്ദുള്ള.

spot_img

Hot Topics

Related Articles

Also Read

‘നവംബർ 9’ മോഷൻ പോസ്റ്റർ പുറത്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്നു

0
ക്യൂബ് സ് എന്റർടൈമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ്, അബ്ദുൽ ഖദ്ദാഫ് എന്നിവർ ചേർന്ന് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ പ്രദീപ് എം നായർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘നവംബർ 9’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ത്രില്ലർ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

0
പോപ് മീഡിയയുടെ ബാനറിൽ നവാഗത സംവിധായകൻ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ റിലീസിന് എത്തും

തങ്കമണി കൊലക്കേസ് സിനിമയാകുന്നു- ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി  

0
എണ്‍പതുകളുടെ പകുതിയില്‍ കേരള രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കിയ ഇടുക്കിയിലെ സംഭവത്തെ ആസ്പദമാക്കിയ ഈ സിനിമയില്‍ നായകനായി എത്തുന്നത് ദിലീപ് ആണ്.

തിയ്യേറ്ററുകളില്‍ ചിരി വാരിവിതറി ‘കുറുക്കന്‍’; പ്രദര്‍ശനം തുടരുന്നു

0
ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍,  ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖമായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്ത ചിത്രം ‘കുറുക്കന്‍’ തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു.

സെപ്തംബര്‍ 28-നു കണ്ണൂര്‍ സ്ക്വാഡ് തിയ്യേറ്ററുകളിലേക്ക്

0
മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡ് സെപ്തംബര്‍ 28-നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ASI ജോര്‍ജ് മര്‍ട്ടിന്‍ എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്.