Saturday, March 7, 2026

മലയാള സിനിമ ‘2018’ ഇന്ത്യൻ ഔദ്യോഗിക ഓസ്കർ എൻട്രി; പ്രദർശനത്തിനൊ രുങ്ങി  തെക്കൻ അമേരിക്ക

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടിയ മലയാള സിനിമ ‘2018’ തെക്കേ അമേരിക്ക പ്രദർശനത്തിനൊരുങ്ങുന്നു. ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018 കേരളം അഭിമുഖീകരിക്കേണ്ടി വന്ന പ്രളയകാലത്തെയാണ് അടയാളപ്പെടുത്തുന്നത്. അമരിക്കയിലെ ഏറ്റവും വലിയ റിലീസ് ആണ് ലഭിക്കാൻ പോകുന്നത്. കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളിയും എം ബി ഫിലിംസിന്റെ  മാർസെലോ ബോൻസിയും തമ്മിലുള്ള സുപ്രധാന കരാറിലൂടെ ആണ് ഈ നേട്ടം 2018 ന്നു ലഭിച്ചിരിക്കുന്നത്.

‘ആഗോള പ്രേക്ഷകരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന സ്നേഹത്തിലും പിന്തുണയിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ലാറ്റിൻ അമേരിക്കയിലേക്ക് ഇന്ത്യൻ സിനിമകൾ എത്തുന്നതിനു ‘2018’ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അറിയുന്നത് അവിശ്വസനീയമാണ്. സംസ്കാരത്തിനപ്പുറം പ്രേക്ഷകർക്ക് പ്രചോദനം നല്കുന്ന സാമൂഹിക സന്ദേശമാണ് സിനിമ നല്കുന്നത്. തെക്കേ അമേരിക്കൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ‘2018’ എത്തുമെന്ന് എനിക്കുറപ്പുണ്ട്’, വേണു കുന്നപ്പിള്ളി പറഞ്ഞു. ‘തെക്കേ അമേരിക്കൻ ഫുഡ്ബാളിന് നമ്മുടെ നാട്ടിൽ ഒരുപാദരാധകർ ഉണ്ടെങ്കിലും നമ്മുടെ സിനിമകൾ ലാറ്റിൻ അമേരിക്കയിൽ എത്തിയിട്ടില്ലെന്ന് ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കിന്റെ ഡയറക്ടർ ശ്യാം കുറുപ്പ് പറഞ്ഞു. ദുബായ് ആസ്ഥാനമായുള്ള ഏരീ സ് ഗ്രൂപ്പിന്റെ സിനിമ സെയിൽസ് വിഭാഗമായ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കാണ് ഈ കരാർ നടപ്പിലാക്കിയത്.

‘ഡാം ദൂരന്തങ്ങളും വെള്ളപ്പൊക്കവും പോലുള്ള സാഹചര്യങ്ങൾ നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്നതാണ്. ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയെ തെക്കേ അമേരിക്കയിലേക്ക് പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ആവാർഡുകൾക്കപ്പുറം കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള സിനിമയുടെ ആഴത്തിലുള്ള സന്ദേശമാണ് ഞങ്ങളെ ആകർഷിച്ചത്. നമ്മുടെ രാജ്യത്ത് സമാനമായ വെല്ലുവിളികൾ ഞങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഈ ചിത്രത്തിന് ഒരുപാട് പേരുടെ കണ്ണുതുറപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആദ്യ ഘട്ടത്തിൽ 400 തിയേറ്ററുകളിൽ എത്തിക്കാനാണ് ഉദേശിക്കുന്നത്. മാർസെലോ ബോസി പറഞ്ഞു.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, തൻവി റാം, അജു വർഗീസ്, രഞ്ജി പണിക്കർ, ശിവദ, അപർണ്ണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ജാഫർ ഇടുക്കി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. കാവ്യ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ്, എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് തുടങ്ങിയവരാണ് ചിത്രം നിർമ്മിച്ചത്.

spot_img

Hot Topics

Related Articles

Also Read

‘കണ്ണൂര്‍ സ്ക്വഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ല’; മമ്മൂട്ടി

0
‘എല്ലാ സിനിമകളും കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ്. ഓരോരുത്തരും സിനിമകണ്ട് അഭിപ്രായം അറിയിക്കണം. പ്രേക്ഷകര്‍ക്ക് കണ്ടുപരിചയമുള്ള തിരിച്ചറിയാനാകുന്ന സജീവമായ ജീവസ്സുറ്റ കഥാപാത്രങ്ങളാണ് കണ്ണൂര്‍ സ്ക്വാഡില്‍ ഉള്ളത്.

മോഹൻലാൽ ചിത്രം ‘തുടരും’ ഏപ്രിൽ- 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന്

0
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ഏപ്രിൽ 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മോഹൻലാലിന്റെ 360- ചിത്രം കൂടിയാണ് ‘തുടരും’. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെഷണ്മുഖൻ എന്ന  സാധാരണക്കാരനായ ടാക്സി ഡ്രൈവർ...

‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ തിരക്കഥയിലെ രഞ്ജി പണിക്കര്‍

0
പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളായിരുന്നു ഷാജി കൈലാസ്– രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്. ആ ചിത്രങ്ങളെല്ലാം ബോക്സോ ഫീസില്‍ നിറഞ്ഞോടുകയും ചെയ്തു.

സംവിധാനം മാതാപിതാക്കളും അഭിനേതാക്കൾ മക്കളും; സവിശേഷതകളുമായി ‘ദി മിസ്റ്റേക്കർ ഹൂ’ തിയ്യേറ്ററുകളിലേക്ക്

0
ആദിത്യ ഫിലിംസിന്റെ ബാനറിൽ മായാ ശിവ നിർമ്മിച്ച് ദമ്പതികളായ മായ ശിവയും ഭർത്താവ് ശിവ നായരും ചേർന്ന് സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം  ‘ദി മിസ്റ്റേക്കർ ഹൂ’ മെയ് 31- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

‘വിലായത്ത് ബുദ്ധ’ നവംബർ 21 നു തിയ്യേറ്ററുകളിലേക്ക്

0
ഉർവ്വശി പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും എ വി അനൂപും ഒന്നിച്ച് നിർമ്മിക്കുന്ന ‘വിലായത്ത് ബുദ്ധ’ നവംബർ 21 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിൽ ...