മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമള മേനോൻ അന്തരിച്ചു. 96- വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രേം നസീറിന്റെ ആദ്യനായിക ആയി അഭിനയിച്ചത് കോമളം ആയിരുന്നു. വനമാല എന്ന ചിത്രത്തിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്തേക്ക് ആദ്യ ചുവട് വയ്ക്കുന്നത്. അബ്ദുൽഖാദർ എന്ന പേരിൽ പ്രേംനസീർ ആദ്യമായി നായകനായി അഭിനയിച്ച മരുമകളിൽ കോമളം നായികയായി എത്തിയ മൂന്നാമത്തെ ചിത്രമായിരുന്നു. 1955 ൽ പി. രാമദാസ് സംവിധാനം ചെയ്ത ന്യൂസ് പേപ്പർ ബോയി, ആത്മശാന്തി, സന്ദേഹി തുടങ്ങി ഏതാനും ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Also Read
രസകരമായ ട്രയിലറുമായി ‘അയ്യർ ഇൻ അറേബ്യ’
ഫെബ്രുവരി 2 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. എം എ നിഷാദ് ആണ് അയ്യർ ഇൻ അറേബ്യയുടെ തിരക്കഥയും സംവിധാനവും.
‘കലണ്ടറി’ന് ശേഷം നടൻ മഹേഷ് സംവിധാനം ചെയ്യുന്നു ‘പിന്നെയും പിന്നെയും’
പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ട് നടൻ മഹേഷ് സംവിധാനം ചെയ്ത ആദ്യചിത്രം ‘കലണ്ടറി’ന് ശേഷം ഏറ്റവും പുതിയ ചിത്രം ‘പിന്നെയും പിന്നെയും’ വരുന്നു.
‘മഹാറാണി’യിൽ നർമ്മവുമായി ഷൈനും റോഷനും; ട്രയിലർ പുറത്ത്
ജി മാർത്താണ്ഡന്റെ കോമഡി എന്റർടൈമെന്റ് ചിത്രമായ മഹാറാണിയുടെ ട്രയിലർ റിലീസായി. ഇതിന് മുൻപ് പുറത്തിറങ്ങിയ ടീസറുകളും ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’; ജനുവരി 16- ന് റിലീസ്
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെറടയിമെന്റ്സിന്റെ ബാനറിൽ...
നടിയും നർത്തകിയുമായ ബേബി ഗിരിജ അന്തരിച്ചു
ജീവിത നൌക എന്ന ചിത്രത്തിലെ ‘ആനത്തലയോളം വെണ്ണതരാം..’ എന്ന പാട്ടു രംഗത്തിലഭിനയിച്ചു ശ്രദ്ധേയയായ നർത്തകിയും നടിയുമായ ബേബി ഗിരിജ എന്ന പി പി ഗിരിജ അന്തരിച്ചു. 83- വയസ്സായിരുന്നു.







