Saturday, March 7, 2026

മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടൻ’; ടാർസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിന്റെ ജീവിതകഥ ഇനി വെള്ളിത്തിരയിലേക്ക്

ഇന്ത്യൻ ചലച്ചിത്ര ഗാനങ്ങളുടെ ലിപ് സിങ്കിലൂടെ വീഡിയോകൾ ചെയ്ത് ലോകമെമ്പാടും ശ്രദ്ധപിടിച്ചുപറ്റിയ ടാർസാനിയൻ ഇൻഫ്ലുവെൻസർ യൂസഫ് കിംസേരെ എന്ന കിലി പോളിന്റെ ജീവിതകഥ ഇനി സിനിമയാകുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ കിലിയുടെ ഇന്സ്റ്റാഗ്രാം ഫോളോവേർസ് 10.4 മില്യൺ ആണ്.  ‘മാസായി വാരിയർ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സതീഷ് തൻവിയാണ്.

ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. ‘ഒരു ടാർസാനിയൻ യാത്ര’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങിയിരിക്കുകയാണ്. കിലി പോൾ ആദ്യമായി അഭിനയിച്ച ചിത്രമാണ് സതീഷിന്റേത് തന്നെ മറ്റൊരു സിനിമയായ ‘ഇന്നസെന്റ്’. മാറ്റിനി പ്രൈം പ്രൊഡക്ഷൻസ്, തിയ്യേറ്റർ സ്റ്റോറീസ് എന്നീ ബാനറുകളിൽ പ്രിയദർശിനി പി എം, നജൂമുദ്ദീൻ എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ, തിരക്കഥ ഷാജികുമാർ.

spot_img

Hot Topics

Related Articles

Also Read

70- ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും

0
2022- എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും. പുരസ്കാരത്തിനായി 2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിക്കുക. മലയാളത്തിലെ മമ്മൂട്ടിയും കന്നഡ നടൻ ഋഷഭ്...

സൂപ്പർ ഹിറ്റ് ട്രയിലറുമായി ബറോസ്

0
അഞ്ചുവർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മോഹൻലാൽസംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ കിടിലം ട്രയിലർ റിലീസായി. വമ്പൻ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തിന്റെ ട്രയിലർ ഏറ്റെടുത്തിരിക്കുന്നത്. ബറോസിന്റെ ത്രീ ഡി ഓൺലൈൻ ട്രയിലർആണ് ഇപ്പോള് റിലീസായിരിക്കുന്നത്....

അഭിനയകലയുടെ ‘ഇന്ദ്ര’ജാലക്കാരന്‍

0
ബഹുമുഖത്വമായിരുന്നു അഭിനയ കലയിലെ ഇന്ദ്രന്‍സ്. ഏത് കഥാപാത്രങ്ങളെയും രംഗങ്ങളെയും അദ്ദേഹം അനായാസേനെ ഉള്‍ക്കൊണ്ട് അഭിനയിച്ചു ഫലിപ്പിച്ചു. 2018- ല്‍  ‘ആളൊരുക്കം ‘എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചതോടെ മലയാള സിനിമ വലിയൊരു മാറ്റത്തെക്കൂടി അംഗീകരിക്കലായിരുന്നു.

ഷറഫുദ്ദീനും  ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങൾ; ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

തകർന്ന കൊടിമരവും അമ്പലവും; പുതിയ പോസ്റ്ററുമായി വിജി തമ്പി ചിത്രം ‘ജയ് ശ്രീറാം’

0
സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനുമായ വിജി തമ്പി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘ജയ് ശ്രീറാം’ പോസ്റ്റർ റിലീസായി.