Saturday, March 7, 2026

‘മറിമായ’ത്തിലെ താരങ്ങൾ ഒന്നിച്ച് ഒരു സിനിമയിൽ; തിരക്കഥ- സംവിധാനം മണി കണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും

മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പരയായ മറിമായത്തിലെ മുഴുവൻ താരങ്ങളും  ഒരു സിനിമയിൽ ഒന്നിക്കുന്നു. സാമൂഹ്യ വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ച് രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് മറിമായം. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ‘പഞ്ചായത്ത് ജെട്ടി’ എന്നാണ് ചിത്രത്തിന്റെ പേര്. മറിമായത്തിലെ സലിം ഹസ്സൻ, മണികണ്ഠൻ പട്ടാമ്പി, വിനോദ് കോവൂർ, അരുൺ പുനലൂർ, ആദിനാട് ശശി, വീണ നായർ, കുളപ്പുള്ളി ലീല, ഷൈനി സാറാ, പൌളി വത്സൻ, സേതുലക്ഷ്മി, ഉണ്ണി നായർ, നിയാസ് ബക്കർ, മണി ഷോർണ്ണൂർ, സജിൻ, ശെന്തിൽ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, രാഘവൻ, റിയാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.

സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം, പുലിവാൽ കല്യാണം എന്നീ ചിത്രങ്ങൾ ഇവർ നിർമ്മിച്ചിട്ടുണ്ട്. ഗാനങ്ങൾ സന്തോഷ് വർമ്മ, സംഗീതം രഞ്ജിൻ രാജ്, ഛായാഗ്രഹണം ക്രിഷ് കൈമൾ, എഡിറ്റിങ് ശ്യാം ശശിധരൻ. കൊച്ചി കലൂർ ഐ എം എ ഹാളിൽ ഡിസംബർ 18 ന് തിങ്കളാഴ്ച രാവിലെ ചിത്രത്തിന് തുടക്കം കുറിക്കും. ഡിസംബർ 19 മുതൽ ചെറായിയിലും പരിസരങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിക്കും. 

spot_img

Hot Topics

Related Articles

Also Read

ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

0
പ്രശസ്ത ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസംബന്ധമായ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അമല ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.

ഗിന്നസ് പക്രു നായകൻ; ‘916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക്

0
മോർസെ ഡ്രാഗൺ എന്റർടൈമെന്റിന്റെ ബാനറിൽ ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ഗിന്നസ് പക്രുവാണു ചിത്രത്തിൽ നായകനായി എത്തുന്നത്. മെയ് 23- നു...

‘മമ്മൂട്ടിയോടൊപ്പം പേര് വന്നത് അവാര്‍ഡിനു തുല്യം-‘ കുഞ്ചാക്കോ ബോബന്‍

0
മമ്മൂക്കയുടെ പേരിനൊപ്പം എന്ന് താന്‍ ഒരിക്കലും പറയില്ല. മമ്മൂക്കയുടെ പേരിനോട് ചേര്‍ന്ന് തന്‍റെ പേര് വന്നത്  തന്നെ അവാര്‍ഡ് കിട്ടിയതിന് തുല്യമാണ്

പ്രേമ’ത്തിന്റെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് നിവിൻ പോളിയും സായ് പല്ലവിയും

0
എട്ടുവർഷങ്ങൾക്കു ശേഷം ഒന്നിക്കാനൊരുങ്ങി സൂപ്പർ ജോഡികൾ. പ്രേമം ചിത്രത്തിന്റെ ഇടവേളയ്ക്ക്  ശേഷം ഒന്നിക്കാനൊരുങ്ങുകയാണ് നിവിൻ പൊളിയും സായ് പല്ലവിയും.

ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഒഫീഷ്യൽ ട്രയിലർ പുറത്ത്

0
പുതുമുഖമായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത് ദിലീപ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ദിലീപിന്റെ 150-...