Thursday, May 1, 2025

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ ദി കോർ’; ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി

‘കണ്ണൂർ സ്ക്വാഡി’ന്റെ വമ്പൻ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോറി’ന്റെ  പുത്തൻ ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യൻ സൂപ്പർ താരം ജ്യോതിക നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. ചിത്രത്തിൽ മാത്യൂസ് ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കുടുംബ പശ്ചാത്തലത്തിൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണ് കാതൽ ദി കോർ. ഒടുവിലായി ജ്യോതിക അഭിനയിച്ച മലയാള സിനിമ 2009- ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ്.

ചിത്രത്തിൽ സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, ആദർശ് സുകുമാരൻ, അനഘ അക്കു, ചാന്ദ്നി, മുത്തുമണി, ജോസി സിജോ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൽ, ഗാനരചന അൻവർ അലി. നവംബർ 23- ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

spot_img

Hot Topics

Related Articles

Also Read

എട്ടാമത് മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു; മികച്ച സംവിധായകൻ ബ്ലെസ്സി

0
മലയാളപുരസ്‌കാര സമിതിയുടെ മലയാളപുരസ്‌കാരം കൊച്ചിയില്‍ കവിയൂര്‍ പൊന്നമ്മ നഗറില്‍ (എറണാകുളം) ജസ്റ്റീസ് പി.എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ജി.കെ. പിള്ള തെക്കേടത്ത് അദ്ധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍,...

പുത്തൻ ട്രയിലറുമായി ‘ഗ്ർർ’; ചിരിപ്പിച്ച് കുഞ്ചാക്കോയും സുരാജും

0
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രത്തിന്റെ രസിപ്പിക്കുന്ന ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.  

ഉര്‍വ്വശിയും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിന് തിരിതെളിഞ്ഞു

0
ഉര്‍വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ കൊച്ചിയില്‍ വെച്ച് നടന്നു.

മലയാളത്തിലാദ്യം വ്യത്യസ്ത പ്രമേയവുമായി സമാറ; ഗംഭീര തിരിച്ചുവരവിനൊരുങ്ങി റഹ്മാന്‍

0
മലയാളത്തിലാദ്യം വ്യത്യസ്ത പ്രമേയവുമായി എത്തിയ സൈ- ഫൈ ത്രില്ലര്‍ ചിത്രമാണ് സമാറ.

‘നടികർ തിലകം’ ഇനിമുതൽ ‘നടികർ’ , ടൊവിനോ നായകനാകുന്ന പുതിയ ചിത്രത്തിന് പേരുമാറ്റം

0
അമ്മ സംഘടനയ്ക്കയച്ച കഥയില് ‘നടികർ തിലകം ശിവാജി സമൂങ്ങ നള പേരവൈ’ എന്ന സംഘടനയാണ് പേര് മാറ്റാൻ അപേക്ഷിച്ചത്. പേര് മാറ്റിയതിനോടൊപ്പം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.