Thursday, May 1, 2025

‘മനുഷ്യരോടു ഇത്രമേല്‍ സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്ന വ്യക്തി’- മധുപാല്‍

അന്തരിച്ച പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി വി ഗംഗാധരന് ആദരാഞ്ജലികല്‍ നേര്‍ന്ന് സിനിമാലോകം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്‍ ജയറാം, മധുപാല്‍, നിര്‍മാതാക്കളായ ആന്‍റോ ജോണ്‍, കെ ടി കുഞ്ഞുമോന്‍, ആന്‍റോ ജോസഫ്, സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് അദ്ദേഹത്തിനു യാത്രാമൊഴി നല്കിയത് ‘പ്രിയപ്പെട്ട പി വി ഗംഗാധരന്‍ സര്‍ വിടവാങ്ങി. മലയാളത്തില്‍ ഏറെ പ്രശസ്തമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച ഒരു കലാകാരന്‍റെ വേര്‍പാട് ഒരു വലിയ നഷ്ടമാണ്. മനുഷ്യരോടു ഇത്രമേല്‍ സ്നേഹത്തോടെ കരുതലോടെ പെരുമാറുന്ന ഒരു വ്യക്തിയോടുള്ള ആദരവോടെ ആദരാഞ്ജലികള്‍ ‘ നടന്‍ മധുപാല്‍ ഓര്‍മ്മിച്ചു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്  ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും

spot_img

Hot Topics

Related Articles

Also Read

‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ

0
കർണാടകയിലെ (തുളു ) ഒരു ജനവിഭാഗം ആരാധിച്ചു പോന്ന ദേവതകളിൽ ഒന്നായ ‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ. സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്രസംവിധായകനുമാണ് ഇദ്ദേഹം. നിരവധി സംവിധായകർ ‘കൊറഗജ്ജ’...

‘തല തെറിച്ച കൈ’യ്യുമായി സാജൻ ആലുമ്മൂട്ടിൽ

0
കാർമിക് സ്റ്റുഡിയോസിന്റെ ബാനറിൽ സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തലതെറിച്ച കൈ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

‘വിലായത്ത് ബുദ്ധ’ ചിത്രീകരണം അവസാന ഘട്ടത്തിൽ

0
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധയുടെ ചിത്രീകരണം അവസാന ഘട്ടത്തോട് അടുക്കുന്നു. ഇടുക്കി ചെറുതോണിയിലും മറയൂരും വെച്ച് ഞായറാഴ്ച അൻപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം ആരംഭിച്ചു. ഉർവശി തിയ്യേറ്ററിന്റെ...

‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’യുമായി സിന്റോ ആൻറണി

0
സിന്റോ ആൻറണി സവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിൽ വെച്ച് നടന്നു. ബിജു ആൻറണിയുടെ ബെൻഹർ ഫിലിംസ് എന്ന പുതിയ ചലച്ചിത്ര...

അമേരിക്കൻ മലയാളി ചലച്ചിത്ര നിർമ്മാണ കമ്പനി ‘നല്ല പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യ ചിത്രം ‘എ  പാൻ ഇന്ത്യൻ സ്റ്റോറി’യുടെ...

0
വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എ പാനൽ ഇന്ത്യൻ സ്റ്റോറി’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.