Saturday, March 7, 2026

ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ച് കൊണ്ട് ടിക്കറ്റുകൾ വിട്ടഴിച്ച് മമ്മൂട്ടിയുടെ ‘ടർബോ’

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ ബുക്കിങ്ങിൽ ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഒരു കൊടി രൂപയുടെ ടിക്കറ്റാണ് ആദ്യ ദിവസം വിറ്റത്. മെയ് 23 ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുക. യു കെ യിൽ റെക്കോർഡുകൾ പിന്നിട്ട ചരിത്രമാണ് ഈ ചിത്രം നേടുന്നത്. ജർമ്മനിയിൽ മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മുന്നൂറിലേറെ തീയേറ്ററുകളിലേക്ക് ആണ് ടർബോ എത്തുക. രണ്ട് മണിക്കൂർ 35 മിനിറ്റ് നീളുന്ന സിനിമയാണ് ടർബോ. ഇതിനോടകം പുറത്തിറങ്ങിയ ട്രയിലറും പോസ്റ്ററുമെല്ലാം മികച്ച പ്രതികരണമാണ് നേടിക്കൊടുത്തത്.

മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. 70 കോടി ബജറ്റിൽ ഒരുങ്ങുന്ന ടർബോ ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമാണ്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. തെലുങ്ക് നടൻ സുനിൽ, കന്നഡ നടൻ രാജ് ബി ഷെട്ടി, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ആക്ഷൻ രംഗങ്ങൾ  കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ, സംഗീതം ജസ്റ്റിൻ വർഗീസ്. 

spot_img

Hot Topics

Related Articles

Also Read

ചിത്രീകരണം പൂർത്തിയാക്കി ഉണ്ണി മുകുന്ദൻ- നിഖില വിമൽ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’

0
സ്കന്ദ സിനിമാസിന്റയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്റയും ബാനറിൽ സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മിച്ച് വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം പൂർത്തിയായി.

‘ആവേശ’ക്കൊടുങ്കാറ്റ് വീശി ഫഹദ് ചിത്രം വ്യാഴായ്ച തിയ്യേറ്ററുകളിൽ

0
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആവേശം ഈദ്- വിഷു സ്പെഷ്യലായി ഏപ്രിൽ 11 ന്  വ്യാഴായ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘രേഖാചിത്രം’ ജനുവരി 9- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന്

0
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ജനുവേരി 9- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ വിജയത്തിന് ശേഷം ആസിഫ്അലി...

‘എൽ എൽ ബി’ നാളെ തിയ്യേറ്ററുകളിലേക്ക്

0
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നാ യർ അശ്വത് ലാൽ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എൽ എൽ ബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

0
കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. 24- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം.