പ്രശസ്ത ഫോട്ടോഗ്രാഫറും നടനും പരസ്യചിത്രസംവിധായകനുമായ രാധാകൃഷ്ണൻ ചാക്യാട്ട് അന്തരിച്ചു. 61- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴായ്ച രാത്രി പുനെയിൽ വെച്ചായിരുന്നു മരണം. ഏറെക്കാലമായി ഫോട്ടോഗ്രാഫി രംഗത്ത് ശ്രദ്ധേയമായ സാ ന്നിദ്ധ്യമായിരുന്നു രാധാകൃഷ്ണൻ ചാക്യാട്ട്. കൂടാതെ പരസ്യചിത്രസംവിധായകനായും നടനായും അദ്ദേഹം ദൃശ്യമേഖലയിൽ സജീവമായിരുന്നു. പിക്സൽ വില്ലെജ് എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം ങ്ങോട്ടോഗ്രഫിയെക്കുറിച്ച് പരിശീലനം ആരംഭിച്ചിരുന്നു. ദുൽഖർ സൽമാനും പാർവതി തിരുവോത്തും പ്രധാനകഥാപാത്രങ്ങളായി എത്തിയ ശ്രദ്ധേയ സിനിമ ‘ചാർലി’ യിലെ ഡേവിഡ് എന്ന കഥാപാത്രത്തിലൂടെയും അദ്ദേഹം വെള്ളിത്തിരയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. ഫാഷൻ ഫോട്ടോഗ്രാഫിയിലൂടെയാണ് അദ്ദേഹം ഈ രംഗത്തിലേക്ക് ആദ്യ ചുവട് വയ്ക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ റഫീഖ് സയിദിന്റെ കീഴിലായിരുന്നു ആദ്യകാലം. പരസ്യ ഏജൻസിയായ ന്യൂക്ലിയസിൽ ചേർന്നതോടെ അദ്ദേഹം കരിയറിൽ തന്റേതായ ഇരിപ്പിടം കണ്ടെത്തി. സോണി, എച്ച് ഡി എഫ് സി, താജ്, എന്നീ പ്രശസ്ത മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ഭാര്യ; ബിന്ദു രാധാകൃഷ്ണൻ, മകൻ: വിഷ്ണു.
Also Read
ടോവിനോയുടെ പിറന്നാൾ ദിനത്തിൽ പുത്തൻ പോസ്റ്ററുമായി ‘എമ്പുരാൻ’
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടോവിനോയുടെ പിറന്നാൾ പ്രമാണിച്ച് അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായിരിക്കുന്നത്. ജതിൻ രാംദാസ് എന്ന കഥാപാത്രമായാണ് ടോവിനോ...
രസകരമായ ട്രയിലറുമായി ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രയിലർ പുറത്തിറങ്ങി. പ്രണയവും പ്രതികാരവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി.
‘നീലക്കുയി’ലിലൂടെ ശ്രദ്ധേയ; ചലച്ചിത്ര പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു
പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു. 84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ...
മിമിക്രിയിലും അഭിനയത്തിലും സജീവമായിരുന്ന കോട്ടയം സോമരാജ് അന്തരിച്ചു
വർഷങ്ങളോളം മിമിക്രി രംഗത്ത് വേറിട്ട ശൈലി നിലനിർത്തിക്കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. നിരവധി സ്റ്റേജ് പരിപാടികളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും നിറസാന്നിദ്ധ്യമായിരുന്നു കോട്ടയം സോമരാജ്.
ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ
കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം.