നേര്, കൂമൻ, ദൃശ്യം, ദൃശ്യം 2, മമ്മി ആന്റ് മി, മെമ്മറീസ്, നുണക്കുഴി, മൈ ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിജു മേനോന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഓഗസ്ത് സിനിമ, സിനിഹോളിക്സ്,ബെഡ് ടൈം എന്നീ ബാനറുകളിൽ ചിത്രം നിർമ്മിച്ചത് ഷാജി നടേശൻ ആണ്. ബിജു മേനോൻ, ജോജു ജോർജ്ജ് എന്നിവരാണു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഡിനു തോമസ് ഈലന്റെതാണു തിരക്കഥ. ഒരു കുറ്റാന്വേഷണ ചിത്രമാണ് വലതുവശത്തെ കള്ളൻ.







