Saturday, March 7, 2026

‘പ്രേമലു’ ഇനിമുതൽ തമിഴ് നാട്ടിലും താരമാകാൻ എത്തുന്നു; മാർച്ച് 15 ന്

മലയാളത്തിൽ റിലീസായി ഗംഭീര വിജയം കരസ്ഥമാക്കിയ പ്രേമലു ഇനി തമിഴ് നാട്ടിലും പ്രദർശനത്തിന് എത്തുന്നു. ഡി എം കെ നേതാവും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജെന്റ് മൂവീസാണ് പ്രേമലൂ സിനിമയുടെ  തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത്. ഉദയനിധിയുടെ ഹിറ്റ് ചിത്രം മാമന്നനിൽ കൂടെ അഭിനയിച്ച ഫഹദ് ഫാസിലാണ് പ്രേമലുവിന്റെ നിർമാതാവ്. മാർച്ച് 8 ന് റിലീസായ പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് എസ് എസ് രാജമൌലിയുടെ മകൻ എസ് എസ് കാർത്തികേയയുടെ ഷോയിംഗ് ബിസിനസ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരുന്നത്. മാർച്ച് 15 ന് ചിത്രം തമിഴ് നാട്ടിൽ റിലീസ് ചെയ്യും.

ഒരു മാസം കഴിയുമ്പോൾ മലയാളത്തിൽ നൂറു കൊടി ക്ലബിൽ എത്തിയിരിക്കുകയാണ് പ്രേമലു. കൂടാതെ വിദേശരാജ്യങ്ങളിലും തിയ്യേറ്ററുകൾ ഹൌസ് ഫുൾ ആണ്. ഗിരീഷ് എ ഡി  സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച  റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രമാണ് ‘പ്രേമലു’. ക്രിസ്തുമസ് സ്പെഷ്യലായാണ് പോസ്റ്റർ പുറത്തിറക്കിയത്.  തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷംഗിരീഷ്  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മൂവിയാണ് പ്രേമലു.

ഹൈദരബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ  ഈ ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു, നമിത പ്രമോദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗിരീഷ് എ ഡി യുടെയും കിരൺ ജോസിയുടെയുമാണ് തിരക്കഥ. ചിത്രത്തിൽ അഖില ഭാർഗ്ഗവൻ, മീനാക്ഷി രവീന്ദ്രൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലീം, തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. തല്ലുമാല,  ഗപ്പി, അമ്പിളി, എന്നീ ചിത്രങ്ങൾക്ക് ശേഷം സംഗീതം നല്കിയത്  വിഷ്ണു വിജയ് ആണ്. എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, ക്യാമറ അജ്മൽ സാബു.  

spot_img

Hot Topics

Related Articles

Also Read

പൃഥ്വിരാജ് ‘പേരുകേട്ട അച്ഛന്റെ പേരുകേട്ട മകൻ’

0
നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് ഇന്ന് പേരുകേട്ട അച്ഛന്റെ പേരുകേട്ട നടൻ. പ്രേക്ഷകന്റെ കാഴ്ചയും ആസ്വാദന അഭിരുചിയും  ആവശ്യപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയുക എന്നതാണ് ഒരു സംവിധായകന്റെ ഏറ്റവും ആദ്യമുള്ള കലാപരമായ മേന്മ. അത് പൃഥിരാജിൽ ഉണ്ടായിരുന്നു.

അവസാന റൌണ്ടില്‍ മുപ്പതു സിനിമകള്‍; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഒരുങ്ങി മലയാള സിനിമാലോകം

0
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.

2023- ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപനം; മികച്ച ചിത്രമായി ‘ആട്ടം’, മികച്ച നടന്മാരായി ബിജു മേനോനും വിജയരാഘവനും, നടിമാർ...

0
അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ: ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫും ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്

പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയ ആ ‘നദികളില്‍ സുന്ദരി യമുന’ ആര്?

0
ഗ്രാമീണ ജീവിതത്തിന്‍റെ അവശേഷിച്ച നന്മയുടെയും നിഷ്കളങ്കതയുടെയും സ്നേഹവും സൌഹൃദവും കൃത്യമായി ഒപ്പിയെടുത്ത ചിത്രം കൂടിയാണ് നദികളില്‍ സുന്ദരി യമുന. ചിരിക്കാന്‍ ഏറെയുള്ള നര്‍മ മുഹൂര്‍ത്തങ്ങള്‍ വിളക്കി ചേര്‍ത്തിട്ടുണ്ട് ഓരോ സീനിലും.

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; മരണകാരണം വിഷവാതകം ശ്വസിച്ച്

0
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.