Sunday, September 6, 2026

പ്രേമലു’വിൽ ഒന്നിച്ച് നസ്ലിനും നമിത പ്രമോദും; ക്രിസ്തുമസ് ദിനത്തിൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഗിരീഷ് എ ഡി  സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിക്കുന്ന റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം ‘പ്രേമലു’ വിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ക്രിസ്തുമസ് സ്പെഷ്യലായാണ് പോസ്റ്റർ പുറത്തിറക്കിയത്.  തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷംഗിരീഷ്  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മൂവിയാണ് പ്രേമലു.

ഹൈദരബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു, നമിത പ്രമോദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് എ ഡി യുടെയും കിരൺ ജോസിയുടെയുമാണ് തിരക്കഥ. ചിത്രത്തിൽ അഖില ഭാർഗ്ഗവൻ, മീനാക്ഷി രവീന്ദ്രൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലീം, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തല്ലുമാല,  ഗപ്പി, അമ്പിളി, എന്നീ ചിത്രങ്ങൾക്ക് ശേഷം സംഗീതം നല്കുന്നത്  വിഷ്ണു വിജയ് ആണ്. എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, ക്യാമറ അജ്മൽ സാബു, ഫെബ്രുവരിയിൽ ചിത്രം തിയ്യേറ്ററുകളിൽ എത്തും.

spot_img

Hot Topics

Related Articles

Also Read

ഓപ്പോളി’ലെ വ്യക്തിയും സമൂഹവും

0
മലയാള സിനിമ അതിന്‍റെ കലാമൂല്യതയോടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒട്ടനവധി മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. നോവലുകളെയും ചെറുകഥകളെയും ചരിത്ര സംഭവങ്ങളേയും ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സിനിമകളായിരുന്നു മിക്കതും. ജീർണ്ണിച്ചു പോയ കാലഘട്ടത്തിലെ സമൂഹം, അരക്ഷിതാവസ്ഥ...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗ്ർർർർർ’ കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന ചിത്രം

0
പ്രേക്ഷക ശ്രദ്ധ നേടിയ എസ്ര എന്ന സിനിമയ്ക്ക്  ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ‘പരിവാരം’

0
ജഗദീഷ്, ഇന്ദ്രൻസ്, മീനാരാജ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പരിവാരം’ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഫ്രാഗന്റ് നേച്ചർ ഫിലിം ക്രിയേഷന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി....

ഹൈക്കോടതി അഭിഭാഷകനും നടനുമായ ഐ. ദിനേശ് മേനോൻ അന്തരിച്ചു

0
നടനും ഹൈക്കോടതി അഭിഭാഷകനുമായ ഐ ദിനേശ് മേനോൻ 9520 അന്തരിച്ചു. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

0
കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. 24- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം.