ബ്ലെസ്സി- പൃഥ്വിരാജ്- കൂട്ടുകെട്ടിൽ ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം ഇനി . 2024- ഏപ്രിൽ 10 ന് തിയ്യേറ്ററുകളിലേക്ക്. മലയാളത്തിന് പുറമെ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും സിനിമ എത്തും. നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത് പുരസ്കാരങ്ങൾ നേടിയ ബ്ലെസ്സിയാണ് സംവിധായകൻ. വിഷ്വൽ റൊമാനസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നജീബ് എന്ന പ്രധാന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഹോളിവുഡ് നടൻ ജിമ്മി ജിൻ ലൂയിസ്, കെ ആർ ഗോകുൽ, അമല പോൾ, താലിബ് അൽ ബലൂഷി, റിക്കാബി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. അഞ്ചുവർഷത്തെ നീണ്ട കഠിന പ്രയത്നത്തിന്റെ ഫലമാണ് ആടുജീവിതം ചലച്ചിത്ര രൂപത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഛായാഗ്രഹണം സുനിൽ കെ എസ്, എഡിറ്റിങ് ശ്രീകർ പ്രസാദ്, സംഗീതം എ ആർ റഹ്മാൻ, ശബ്ദരൂപകല്പ്പന റസൂൽ പൂക്കുട്ടി.
Also Read
‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ തിരക്കഥയിലെ രഞ്ജി പണിക്കര്‍
പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളായിരുന്നു ഷാജി
കൈലാസ്– രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്. ആ ചിത്രങ്ങളെല്ലാം ബോക്സോ ഫീസില്‍ നിറഞ്ഞോടുകയും ചെയ്തു.
‘സ്വകാര്യം സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ൦ സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
സസ്പെൻസുമായി താൾ ; ടീസർ പുറത്ത്
ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ അമേരിക്കൻ മലയാളികളായ ക്രിസ് തോപ്പിൽ, നിശീൽ കമ്പാട്ടി, മോണിക്ക കമ്പാട്ടി, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 8- ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.
സെല്‍വമണിയും ദുല്‍ഖറും ഒന്നിക്കുന്നു; പോസ്റ്റര്‍ പുറത്ത് വിട്ട് ‘കാന്താ’
പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് അനൌണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ‘മികച്ചൊരു ടീമിനൊപ്പം സിനിമ ചെയ്യുന്നു, കാന്തായുടെ ലോകത്തേക്ക് സ്വാഗതം’ ദുല്‍ഖര്‍ കുറിച്ചു.
‘മയ്യത്ത് റാപ്പുമായി’ ‘വടക്കൻ’ സിനിമ
ദുരൂഹത നിറഞ്ഞ ‘വടക്കൻ’ എന്ന സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രത്തിന്റെ ‘മയ്യത്ത് റാപ്പ്’ പുറത്തിറങ്ങി. ഈ പാട്ട് എഴുതി പാടിയിരിക്കുന്നത് എം. സി കൂപ്പറും ഗ്രീഷ്മയുമാണ്. ഗ്രീഷ്മ ആദ്യമായി അഭിനയിക്കുകയും പാടുകയും ചെയ്ത...