Thursday, May 1, 2025

പേടിപ്പെടുത്തുന്ന ട്രയിലറുമായി ‘ഗു’

സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ ട്രയിലർ പുറത്തിറങ്ങി. മെയ് 17 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗുളികൻ തെയ്യത്തിന്റെ പ്രമേയവുമായാണ് ഗു എത്തുന്നത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ഇത്. മണിയന്‍ പിള്ള രാജൂ  പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മാണം. നവാഗതനായ മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി  പുതുമുഖങ്ങളും കുട്ടികളും അഭിനയിക്കുന്നുണ്ട്.

അവധിക്കാലം ആഘോഷിക്കുവാനായി മലബാറിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ തറവാട്ടിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്തുന്ന മിന്ന എന്ന കുട്ടിയുടെയും അവളുടെ കൂട്ടുകാരുടെയും അവര്‍ നേരിടുന്ന പേടിപ്പെടുത്തുന്ന അനുഭവങ്ങളുമാണ് ചിത്രത്തില്‍. മിന്നയായി ദേവനന്ദയും അച്ഛനായി സൈജു കുറുപ്പും അമ്മയായി അശ്വതി മനോഹരനും എത്തുന്നു. മനു രാധാകൃഷ്ണന്‍ ആദ്യ സ്വതന്ത്ര്യ സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ് ഗു. മണിയന്‍ പിള്ള രാജ്, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍, നിരഞ്ജ് മണിയന്‍ പിള്ള രാജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പട്ടാമ്പിയിലും പരിസരപ്രദേശത്തുമായി ചിത്രത്തിന്റ ഷൂട്ടിങ് നടന്നു. സംഗീതം ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം ചന്ദ്രകാന്ത് മാധവൻ, എഡിറ്റിങ് വിനയൻ എം ജ.

spot_img

Hot Topics

Related Articles

Also Read

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മനംകവർന്ന് നിമിഷ സജയൻ

0
ഒരു കുപ്രസിദ്ധപയ്യന്‍, ചോല തുടങ്ങിയ സിനിമകളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിമിഷ സജയനെ തേടിയെത്താന്‍ കാലതാമസമുണ്ടായില്ല.

ബിഗ് ബജറ്റ് ചിത്രം സുമതി വളവ്; ചിത്രീകരണം ആരംഭിച്ചു

0
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് ആണ് ചിത്രീകരണം ആരംഭിച്ചത്. ഇതിന് മുന്നോടിയായി പ്രസേനൻ എം എൽ എയും...

ബേണിയും ഇഗ്നേഷ്യസും; സംഗീതത്തിലെ രണ്ട് ‘രാഗങ്ങള്‍’

0
“സംഗീതരംഗത്തേക്ക് ഞങ്ങള്‍ക്ക് വരാന്‍ പിതാവിന്‍റെ പാരമ്പര്യമുണ്ട്. പിതാവ് നല്ലൊരു ഗായകനും നാടക അഭിനേതാവുമായിരുന്നു.

‘രാമചന്ദ്ര ബോസ് & കോ ‘ ടീസറില്‍ കൊള്ളക്കാരനായി നിവിന്‍ പോളി

0
മാജിക് ഫ്രയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ജാഫര്‍ ഇടുക്കി, വിജിലേഷ്, വിനയ് ഫോര്‍ട്ട്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

‘രേഖാചിത്രം’ ജനുവരി 9- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന്

0
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ജനുവേരി 9- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ വിജയത്തിന് ശേഷം ആസിഫ്അലി...