Saturday, March 7, 2026

പെൺജീവിതങ്ങളുടെ ചില നേർക്കാഴ്ചകൾ

(മനോരഥങ്ങൾ- ഭാഗം മൂന്ന്)

ജീവിതങ്ങളെ പച്ചയായി ആവിഷ്കരിക്കുന്നതിൽ പ്രത്യേക കഴിവാണ് സംവിധായകൻ ശ്യാമപ്രസാദിന്. കഥയുടെ സത്ത ചോരാതെ ആത്മാവിനെ ഉള്ളം കയ്യിലൊതൂക്കിക്കൊണ്ട് സിനിമയായി ചിത്രീകരിക്കുമ്പോൾ കഥാപാത്രങ്ങൾ ഓരോന്നായി ഇറങ്ങി വന്നു. അക്ഷരങ്ങളിലൂടെ സങ്കൽപ്പിച്ചെടുത്ത കഥാപാത്രങ്ങൾ സ്ക്രീനിൽ നമ്മളോട് സംസാരിച്ചു, നമ്മുടെ മുന്നിൽ അവരായി ജീവിച്ചു. നൃത്തമാടുന്ന പാവയ്ക്കു കീ കൊടുക്കുമ്പോഴുള്ള ചടുലതയായിരുന്നു സംവിധായകനും അഭിനേതാക്കൾക്കും. ക്ലാസിക് സൌന്ദര്യം എക്കാലത്തും ശ്യാമ പ്രസാദ് എന്ന സംവിധായകനിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു, മനോരഥങ്ങളിലെ ‘കാഴ്ച’ എന്ന ചലച്ചിത്രം.

വിവാഹത്തോടെ സ്വന്തം വീടും നാടും കലാവാസനകളും അതുവരെ സുഖ ദുഃഖങ്ങൾ പങ്കുവെച്ച മുറിയും അന്യമാക്കപ്പെടുന്നവരാണ് സ്ത്രീകൾ. വിവാഹിതയായി കയറിച്ചെല്ലുന്ന വീട്ടിൽ ജീവിതം ഒത്തുപോകില്ലയെന്ന സന്ദർഭം നേരിടേണ്ടി വരുമ്പോൾ സ്ത്രീകൾ നേരിടേണ്ടി വരുന്നത് സാമ്പത്തിക ഭദ്രതയും സുരക്ഷിതമായി കിടന്നുറങ്ങാനുള്ള കൂരയുമാണ്. ജനിച്ച വീടും വിവാഹിതയായി കേറിച്ചെല്ലുന്ന വീടും അവൾക്ക് പിന്നീട് അന്യമാണ്. സ്വന്തം ഇഷ്ടപ്രകാരം തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ത്രീകൾക്കുള്ള ഉദാഹരണമാണ് ‘കാഴ്ച’യിലെ സുധ.

സ്വന്തമായൊരു തൊഴിലുള്ളത് കൊണ്ട് മാത്രമാണ് സുധ ജീവിക്കുവാനുള്ള വഴി സ്വയം വെട്ടിത്തെളിക്കുവാൻ മുതിരുന്നത്. വിവാഹത്തോട് കൂടി തങ്ങളുടെ കഴിവുകൾ കുഴിവെട്ടി മൂടേണ്ടി വരുന്ന സ്ത്രീകൾ പിന്നീട് ഉയിർത്തെഴുന്നേൽക്കാനാവാത്ത വിധം മുങ്ങിപ്പോകുന്നത് തനിച്ച് ജീവിക്കുവാനുള്ള അടിത്തറയുടെ ഇല്ലായ്മയാണ്. ജീവിതത്തിൽ സുധ നേരിടേണ്ടി വരുന്നതും ഇതൊക്കെ തന്നെയാണ്. ഭർത്താവിന്റെ അധികാരം, അയാളുടെ കൂട്ടുകാർക്ക് മുന്നിൽ സുധ നേരിടേണ്ടി വരുന്ന പരിഹാസമുനകൾ, അവഹേളനം, അവഗണന, സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നുമുള്ള കുറ്റപ്പെടുത്തലുകൾ… വിവാഹ ജീവിതം വേർപ്പെടുത്തേണ്ടി വരുന്ന  സുധയെപ്പോലെ മിക്ക സ്ത്രീകളും നേടുന്ന ‘സമ്പാദ്യ’മാണ് ഇതെല്ലാം.

തൊണ്ണൂറുകളുടെ അന്ത്യത്തിലെ സ്ത്രീസാമൂഹിക ജീവിതമാണ് കാഴ്ചയിൽ. സുധ തൊണ്ണൂറുകളിൽ വിവാഹിതയായി മദ്രാസിൽ ഭർത്താവിനൊപ്പം ജീവിതം കഴിച്ചു കൂട്ടുന്നു. അഞ്ചു വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ വിവാഹ ജീവിതം വേർപ്പെടുത്താൻ ഒരുങ്ങുന്ന സുധ, സമാധാനത്തിനും ആശ്വാസത്തിനുമായി സംഗീതത്തെ അഭയം പ്രാപിക്കുന്നു. എം ടി യുടെ കഥയിലൂടെ സുപരിചിതയായ സുധ ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ പിറന്ന കാഴ്ചയിലൂടെ പാർവതി തിരുവോത്തിൽ ഭദ്രമായി. എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ സമന്വയിപ്പിച്ചു കൊണ്ട്  അവതരിപ്പിക്കുന്ന ആന്തോളജി സീരീസിലെ ഒന്നാണ് കാഴ്ച. പാർവതി തിരുവോത്തും നരേനും ഹരീഷ് ഉത്തമനും സിനിമയിൽ കഥാപാത്രങ്ങളായി ജീവിച്ചു. അതിമനോഹരമായി സിനിമയിലേക്ക് കൊണ്ട് വന്ന പ്രകൃതി ഭംഗി എം ടി കഥകളിലെ തറവാടും ആ കാലഘട്ടവും ധ്വനിപ്പിച്ചു. മനോഹരമായ കഥയെ, അതിലെ സാഹിത്യത്തെ സുന്ദരമായ പ്രമേയത്തെ, കഥയുടെ ആത്മാവിനെ ഒട്ടും തന്നെ ചോർന്നു പോകാതെ ശ്യാമപ്രസാദ് തന്റെ സംവിധാന മികവ് വീണ്ടും തെളിയിച്ചു.

spot_img

Hot Topics

Related Articles

Also Read

വിടവാങ്ങി ‘മലയാളത്തിന്റെ സർവ്വകലാവല്ലഭൻ’; ശ്രീനിവാസന്റെ സംസ്കാരം പൂർത്തിയായി

0
മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായിരുന്ന ശ്രീനിവാസന് കണ്ണീരോടെ നാട് വിടചൊല്ലി. എറണാകുളം തൃപ്പൂണിത്തുറ കണ്ടനാടുള്ള അദ്ദേഹത്തിന്റെ വസതിയായ 'പാലാഴി'യുടെ വീട്ടുവളപ്പിൽ ഞായറാഴ്ച ഡിസംബർ 21 രാവിലെ 10 മണിയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം...

കയ്യടികൾ നേടി ‘കാതൽ;’ മമ്മൂട്ടിയുടേത് ഗംഭീര പ്രകടനം, വ്യത്യസ്ത പ്രമേയം ചർച്ച ചെയ്യുന്ന സിനിമ

0
മമ്മൂട്ടിയുടെത് ഗംഭീര പ്രകടനം ആണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞു. ഇതുവരെയും മറ്റ് അഭിനേതാക്കളാരും പരീക്ഷിച്ചിട്ടില്ലാത്ത കഥാപാത്രം. ക്വീർ പൊളിറ്റിക്സ് എന്ന സാമൂഹികമായി വിഷമം പിടിച്ച പ്രമേയത്തെ ധൈര്യപൂർവം കൈകാര്യം ചെയ്തിരിക്കുകയാണ് സംവിധാനം ചെയ്ത  ജിയോ ബേബിയും അഭിനയിച്ച മമ്മൂട്ടിയും ജ്യോതികയും.

ക്ലീൻ യു സെർട്ടിഫിക്കറ്റ് നേടി ‘എന്ന് സ്വന്തം പുണ്യാളൻ’

0
അർജുൻ അശോകൻ, അനശ്വര രാജൻ, ബാലു വർഗീസ് എന്നിവർ പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിന്റെ സെനസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മഹേഷ് മധു...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘അതിഭീകര കാമുകൻ’

0
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്റർടയിമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൌതം, ഗൌതം താനിയിൽ എന്നിവർ നിർമ്മിച്ച് ലുക്മാൻ അവറാൻ നായക കഥാപാത്രമായി എത്തുന്ന ചിത്രം ‘അതിഭീകര കാമുക’ന്റെ ഫസ്റ്റ് ലുക്ക്...

റിലീസ് തീയ്യതി അറിയിച്ച് ‘വേല;’ സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങള്‍

0
സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും  സംവിധാനം ശ്യാംശശിയുടേതുമാണ്.